കുശവർക്കൽ: നമുക്ക് മുമ്പേ നടന്ന വരെ ചേർത്തുപിടിച്ചുകൊണ്ട് വയോജനങ്ങൾക്കായി ഓണസൗഹൃദവും ഒത്തുകൂടലും സംഘടിപ്പിച്ച് പേട്ട ഫെറോനയിൽ കുശവർക്കൽ ഇടവക. ആനന്ദകരവും മാനസിക ഉല്ലാസവും നൽകുന്ന തരത്തിൽ വയോജനങ്ങൾക്കായിസംഘടിപ്പിച്ച ഓണ സൗഹൃദം പരിപാടിയിൽ ഫെറോന സാമൂഹ്യ ശുശ്രൂഷ സമിതി കോഡിനേറ്ററും ഇടവക വികാരിയുമായ ഫാദർ പോൾ പഴങ്ങാട്ട്, രൂപത ആരോഗ്യകാര്യ കമ്മീഷൻ കോഡിനേറ്റർ സിസ്റ്റർ സ്വപ്ന, വയോജന ഫോറം പ്രസിഡന്റ് ശ്രീമതി ലില്ലി ഫെറോന സാമൂഹ്യ ശുശ്രൂഷ സമിതി കൺവീനർ ശ്രീ ഹ്യൂബർട്ട്, കുശവർക്കൽ ഇടവക സാമൂഹ്യ ശുശ്രൂഷ സമിതി കൺവീനർ ശ്രീമതി മേരി എന്നിവർ സന്നിഹിതരായിരുന്നു. വയോജനങ്ങൾക്കായി വിവിധ മത്സരങ്ങൾ നടത്തി സമ്മാനങ്ങൾ നൽകി.