വത്തിക്കാന്‍ സിറ്റി: അമേരിക്കയിൽ കുടുംബ നവീകരണ മേഖലയിൽ പ്രവർത്തിക്കുന്ന റയാൻ- മേരി റോസ് വെററ്റ് ദമ്പതികളെ ഫ്രാൻസിസ് മാർപാപ്പ അൽമായർക്കും, കുടുംബങ്ങൾക്കും, ജീവനും വേണ്ടിയുള്ള ഡിക്കാസ്റ്ററിയുടെ ഉപദേശകരായി നിയമിച്ചു. ‘വിറ്റ്നസ് ടു ലവ്’ എന്ന പേരിൽ വിവാഹങ്ങൾ കൗദാശികപരമായി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യവുമായി പ്രവർത്തിക്കുന്നവരാണ് റയാൻ- മേരി റോസ് വെററ്റ് ദമ്പതികൾ.
അഞ്ചുവർഷമാണ് ഇവരുടെ ദൗത്യത്തിന്റെ കാലയളവ്. അതേസമയം ഈ നിയമനം ആദ്യമായിട്ടാണ് അമേരിക്കയിൽ നിന്നുള്ള ദമ്പതികൾക്ക് ലഭിക്കുന്നത്. 2016 ഓഗസ്റ്റ് 15-ന് ഫ്രാന്‍സിസ് പാപ്പ റോമൻ കൂരിയയുടെ ഭാഗമായി രൂപം നല്‍കിയതാണ് അല്‍മായര്‍ക്കും കുടുംബത്തിനും ജീവിതത്തിനും വേണ്ടിയുള്ള വത്തിക്കാന്‍ ഡിക്കാസ്റ്ററി. അൽമായർക്കുള്ള പൊന്തിഫിക്കൽ കൗൺസിലിൻ്റെയും കുടുംബങ്ങള്‍ക്കായുള്ള പൊന്തിഫിക്കൽ കൗൺസിലിന്റെയും പ്രവർത്തനങ്ങളും ഉത്തരവാദിത്വങ്ങളും സമന്വയിപ്പിച്ചാണ് ഇതിന് രൂപം നല്‍കിയത്.