വെള്ളയമ്പലം: കുടുംബശുശ്രൂഷയ്ക്ക് കീഴിൽ പ്രവർത്തിക്കുന്ന സൈക്കോ സ്പിരിച്ച്വൽ സെന്ററിൽ സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ (SRC) അംഗീകാരത്തോടെ നടത്തുന്ന കൗൺസിലിംഗ് കോഴ്സുകൾ വിജയകരമായി പൂർത്തിയാക്കിയവർക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. ജനുവരി 17 ബുധനാഴ്ച രാവിലെ സെന്റ്. ജിയന്ന ഹാളിൽ നടന്ന ചടങ്ങിൽ അതിരൂപത സഹായ മെത്രാൻ റൈറ്റ്. റവ. ഡോ. ക്രിസ്തുദാസ് പിതാവിൽ നിന്നാണ് കൗൺസിലേഴ്സ് സർട്ടിഫിക്കറ്റ് സ്വീകരിച്ചത്.
സർക്കാർ അംഗീകൃതമായ സര്‍ട്ടിഫിക്കറ്റ് ഇന്‍ കൗണ്‍സിലിംഗ് സൈക്കോളജി, ഡിപ്ലോമാ ഇന്‍ കൗണ്‍സിലിംഗ് സൈക്കോളജി എന്നീ രണ്ട് കൗൺസിലിംഗ് കോഴ്സുകളാണ് സൈക്കോ സ്പിരിച്ച്വൽ സെന്ററിൽ നടന്നുവരുന്നത്. സർട്ടിഫിക്കറ്റ് കോഴ്സിന്റെ പത്താമത് ബാച്ചിലെയും ഡിപ്ലോമ കോഴ്സിന്റെ നാലാമത് ബാച്ചിലെയും 24 പേരാണ് കോഴ്സ് പൂർത്തിയാക്കിയത്. സ്റ്റേർ റിസോഴ്സ് സെന്ററിന് കീഴിൽ പ്രവർത്തിക്കുന്ന ഏറ്റവും മികച്ച സെന്ററുകളിലൊന്നാണ് കുടുംബശുശ്രൂഷയിലെ സൈക്കോ സ്പിരിച്ച്വൽ സെന്റർ.
കുടുംബപ്രേഷിതശുശ്രൂഷാ ഡയറക്ടര്‍ റവ. ഫാ. ക്രിസ്റ്റല്‍ റൊസാരിയോ, അസി. ഡയറക്ടര്‍ റവ. ഫാ. ജെനിസ്റ്റന്‍, എസ്. ആര്‍. സി. പ്രിന്‍സിപ്പല്‍ ഡോ. എന്‍ ബി സുരേഷ് കുമാര്‍, എസ്. ആര്‍. സി. കൗണ്‍സിലിംഗ് കോഴ്‌സ് കോര്‍ഡിനേറ്റര്‍ ശ്രീമതി സരിത എന്നിവര്‍ സന്നിഹിതരായിരുന്നു. കോഴ്സ് വിജയകരമായി പൂർത്തിയാക്കിയ കൗൺസിലർമാരെ ക്രിസ്തുദാസ് പിതാവ് അനുമോദിക്കുകയും ആശംസകൾ നേരുകയും ചെയ്തു.