പാളയം: ലോകവയോജന ദിനാചരണത്തിന്റെ ഭാഗമായി വയോജനങ്ങളെ ചേർത്ത്പിടിച്ച് പാളയം ഫെറോന സാമൂഹ്യ ശുശ്രൂഷ സമിതി. വിവിധ ഇടവകകളിൽ നിന്നായി സാമൂഹ്യ ശൂശ്രൂഷ എക്സിക്യുട്ടീവ് അംഗങ്ങൾ ശേഖരിച്ച വസ്ത്രങ്ങൾ തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ആലംബഹീനരും വയോധികരുമായ രോഗികൾക്ക് വിതരണം ചെയ്താണ് ദിനാചരണം നടത്തിയത്. ആ ദിവസത്തെ പ്രഭാതഭക്ഷണവും സമിതി അംഗങ്ങൾ നൽകി. 80 വയോധികരായ രോഗികളെയാണ് ഇത്തരത്തിൽ സമിതിക്ക് സഹായിക്കാൻ സാധിച്ചത്. വയോജനദിനാചരണത്തിന്റെ ഭാഗമായി നടന്ന ഈ കാരുണ്യ പ്രവൃത്തികൾ സാമൂഹ്യ ശുശ്രൂഷ ഫെറോന കോ-ഓർഡിനേറ്റർ സ്റ്റാലിൻ ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്തു. അതിരൂപത ഹെൽത്ത് കോ-ഓർഡീനേറ്റർ സിസ്റ്റർ സ്വപ്ന, ഫെറോന ആനിമേറ്റർ ശ്രീമതി റീനാ ആന്റണി, എക്സിക്യുട്ടീവ് അംഗങ്ങളായ ശ്രീ. ആന്റണി, ശ്രീ, മൈക്കിൾ എന്നിവർ പരിപാടിക്ക് നേതൃത്വം നല്കി.