സിസ്റ്റർ എലിസബത്ത് (74) 21/07/2021 രാത്രി 10.00 ന് കർത്താവിൽ നിദ്ര പ്രാപിച്ചു.
ഡോട്ടേഴ്സ് ഓഫ് സെൻ്റ് പോൾ സന്യാസിനി സമൂഹത്തിൽ സമർപ്പിത ജീവിതം ആരംഭിച്ചു 50 വർഷം പിന്നിടുന്നു. 2017 മുതൽ തിരുവനന്തപുരം വെള്ളയമ്പലം കമ്മ്യുണിറ്റി അംഗമാണ്.
കോട്ടയം ജില്ലയിൽ ആയംകുടിയിൽ പാണ്ടനാട്ടു വീട്ടിൽ പരേതരായ തോമസിൻ്റെയും മേരിയുടെയും 6 മക്കളിൽ രണ്ടാമത്തെ മകളാണ് എലിസബത്ത്. സംസ്കാരം 23 വെള്ളിയാഴ്ച രാവിലെ 10.30 ന് വെള്ളയമ്പലം വിശുദ്ധ കൊച്ചുത്രേസ്യ ദൈവാലയത്തിൽ ദിവ്യബലിക്ക് ശേഷം പാറ്റൂർ സെമിത്തേരിയിൽ സംസ്കാരം.
സഹോദരങ്ങൾ: മേരി (നീലേശ്വരം); തങ്കമ്മ (കോട്ടയം); സിസ്റ്റർ സെലിൻ ഐ. എം. എച്ച് (ജർമനി). രണ്ടു പേർ ജീവിച്ചിരിപ്പില്ല.