ക്രിസ്തുമസ് വരവ് വിളംബരം ചെയ്യുന്ന ആഗമനകാലത്ത് കുട്ടികളെ പങ്കെടുപ്പിച്ച് നടത്തിയ ക്രിസ്തീയ ഭക്തിഗാനങ്ങളുടെ ആലാപന മത്സരത്തിലെ വിജയികള്‍ക്ക് വെള്ളയമ്പലം ബിഷപ്സ് ഹൗസില്‍ നടന്ന ചടങ്ങില്‍
പാരിതോഷികങ്ങള്‍ വിതരണം ചെയ്തു. ദൈവഭക്തിയില്‍ അലിഞ്ഞു ചേരുന്നതിന് സംഗീതത്തെ കുഞ്ഞുങ്ങള്‍ പ്രയോജനപ്പെടുത്തണമെന്ന് ആര്‍ച്ച് ബിഷപ്പ് റവ ഡോ സൂസപാക്യം ഉദ്ഘാടനം നിര്‍വഹിച്ചു കൊണ്ട് പറഞ്ഞു. തുടർന്ന് അദ്ദേഹം കുട്ടികള്‍ക്കുള്ള സമ്മാനവിതരണം നിർവ്വഹിച്ചു. മോണ്‍സിഞ്ഞോര്‍ റവ ഡോ സി ജോസഫ് കുട്ടികള്‍ക്ക് കാഷ് അവാര്‍ഡുകള്‍ നല്‍കി. ഫാ അഗസ്റ്റിന്‍ ജോണ്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ സംഗീതജ്ഞരായ റാണ, അഡോള്‍ഫ് ജെറോം, ജോണി ചെല്ലക്കണ്ണ്, ഫാ ദീപക്, ഫ്രാങ്ക്ളിന്‍ ഡിസൂസ എന്നിവര്‍ ആശംസകളര്‍പ്പിച്ചു, ഫാ ബീഡ് മനോജ് നന്ദിയും രേഖപ്പെടുത്തി.
സമ്മാനര്‍ഹരായ ശിഖാ ഡെന്നീസ്, ഗ്രീറ്റി ആന്‍ മാത്യു, ടെസ്സാ മരിയ അലക്സ്, സോഫിയ പി, ലെന ജോയി, ഹന്നാ ബി രാജ് എന്നിവര്‍ സമ്മാനങ്ങള്‍ ഏറ്റു വാങ്ങി.