മാവോയിസ്റ്റ് ബന്ധം ആരോപിച്ചു ഈശോസഭ വൈദികനായ ഫാ. സ്റ്റാൻസിലാസ് സ്വാമി എന്ന ഫാ. സ്റ്റാൻ സ്വാമിയെ എൻഐഎ സംഘം അറസ്റ്റ് ചെയ്തതിന്റെ പേരിൽ ദേശവ്യാപകമായി പ്രതിഷേധങ്ങൾ നടക്കുകയാണ്. തിരുവനന്തപുരം ലത്തീൻ അതിരൂപത അൽമായ ശുശ്രൂഷയുടെ നേതൃത്വത്തിൽ കേരള ലാറ്റിൻ കാത്തലിക് അസോസിയേഷന്റെ അതിരൂപത ഭാരവാഹികൾ സമ്മേളിച്ചു സംഭവത്തിൽ പ്രതിഷേധം രേഖപ്പെടുത്തി.തിരുവനന്തപുരം ലത്തീൻ അതിരൂപത അൽമായ ശുശ്രൂഷ ഡയറക്ടർ റവ. ഫാ. തിയഡോഷ്യസ് അലക്‌സ് ഡിക്രൂസ്, കെആർഎൽസിസി ജോയിന്റ് സെക്രട്ടറി ശ്രീ. ആന്റണി ആൽബർട്ട്, കെഎൽസിഎ സംസ്‌ഥാന വൈസ് പ്രസിഡന്റ് ശ്രീ. ജോൺസൺ, കെഎൽസിഎ സംസ്‌ഥാന മാനേജിങ് കൗണ്സിൽ അംഗം ശ്രീ. എം. എ. ഫ്രാൻസിസ്, കെഎൽസിഎ അതിരൂപത പ്രസിഡന്റ് ശ്രീ. പാട്രിക് മൈക്കിൾ, അതിരൂപത ട്രഷറർ ശ്രീ. ഫെലിൻ എന്നിവർ പങ്കെടുത്തു.