വെട്ടുകാട് ഇടവകയുടെ ആത്മീയവളർച്ചയ്ക്കും കലാ-കായിക-സാംസ്കാരിക ഉന്നമനത്തിനുമായ് കാലാകാലങ്ങളായി സാമ്പത്തികം ഉൾപ്പെടെ എല്ലാവിധ പങ്കാളിത്തവും സഹായസഹകരണങ്ങളും നൽകിക്കൊണ്ടിരിക്കുന്ന Vettucaud Welfare Trust (VWT), ഈ കോവിഡ് കാലത്ത് ദുരിതമനുഭവിക്കുന്ന ഇടവകജനതയ്ക്ക് കൈത്താങ്ങാകുവാൻ മുന്നോട്ടുവരികയും സാമ്പത്തികസഹായം നൽകുകയും ചെയ്തു. സഹായധനമായ 3 ലക്ഷം രൂപ Vettucaud Welfare Trust പ്രതിനിധികൾ , ഇടവക വികാരിയ്ക്ക് കൈമാറി.