തീരപ്രദേശത്തെ covid വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ വേളി സെന്‍റ്.തോമസ് ഇടവകയിലെ യുവജനങ്ങളുടെ വനിതകൾ ഉൾപ്പെടുന്ന 24 പേരുടെ സന്നദ്ധ സംഘം പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. ഇക്കഴിഞ്ഞ ആഴ്ചയിലാണ് വേളി കോവിഡ് പ്രതിരോധ സേനയ്ക്ക് രൂപം കൊടുത്തത്. സെന്റ്. തോമസ് പള്ളി ഗസ്റ്റ് ഹൗസ് കെട്ടിടത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്പ് ഡെസ്ക്കും ഇവർ സജ്ജമാക്കിയിരിക്കുന്നു. മരുന്ന്,ബേബി ഫുഡ്, ഭക്ഷണം എന്നിവക്ക് ബുദ്ധിമുട്ടുള്ളവരെ ആവശ്യമാനുസരിച്ചു സഹായിക്കുന്നതിനാണ് ആദ്യ പരിഗണന. വേളി PHC യിലെ ആശവര്‍ക്കര്‍മാര്‍ക്കും കച്ചവട സ്ഥാപനങ്ങളിലെ ജോലിക്കാര്‍ക്കും ഫെയ്സ് ഷീൽഡ്, മാസ്ക്, സാനിറ്റൈസർ തുടങ്ങിയവ വിതരണം ചെയ്തതും പ്രവർത്തനങ്ങളിൽ പെടുന്നു. മുടങ്ങിക്കിടന്ന റേഷൻ വിതരണം പുനരാരംഭിച്ചപ്പോൾ റേഷൻ എല്ലാ വീടുകളിലും എത്തിച്ചുനല്കാനും യുവാക്കളുടെ നേതൃത്വത്തിലുള്ള ഈ സന്നദ്ധ പ്രവർത്തകർക്ക് സാധിച്ചിരുന്നു.