മുംബൈ, – രോഗികളും ബലഹീനരുമായവരുടെ “കഷ്ടപ്പാടുകൾക്ക് ഐക്യദാർദ്യം പുലർത്തേണ്ട” ദിവസമാണ് രോഗികളുടെ ലോക ദിനമെന്ന് ബോംബെ അതിരൂപതയുടെ സഹായ ബിഷപ്പ് ഓൾവിൻ ഡി സിൽവ അഭിപ്രായപ്പെട്ടു.
ഫെബ്രുവരി 11, അവർ ലേഡി ഓഫ് ലൂർദ്സിന്റെ തിരുനാളിൽ രോഗികളുടെ ലോക ദിനം ആചരിക്കുന്നു. ഫ്രാൻസിസ് മാർപാപ്പ തിരഞ്ഞെടുത്ത ഈ വർഷത്തെ വിഷയം, മത്തായി 11: 28 ൽ നിന്നുള്ള “അധ്വാനിക്കുന്നവരും ഭാരമുള്ളവരുമെല്ലാം എന്റെ അടുക്കൽ വരുവിൻ, ഞാൻ നിങ്ങൾക്ക് വിശ്രമം നൽകും.” എന്നതാണ്.
“ഈ വാക്കുകളിൽ, രോഗികൾക്കും അടിച്ചമർത്തപ്പെട്ടവർക്കും ദരിദ്രർക്കും ആശ്വാസവും പ്രതീക്ഷയും യേശു വാഗ്ദാനം ചെയ്യുന്നുവെന്ന് ഫ്രാൻസിസ് മാർപാപ്പ പറയുന്നു. ചികിത്സക്കും പിന്തുണയ്ക്കും പുറമേ, രോഗം അനുഭവിക്കുന്ന വ്യക്തികൾക്ക് സ്നേഹം ആവശ്യമാണ്. അതിനാൽ, രോഗികളോടുള്ള വ്യക്തിപരമായ കരുതലുള്ള സമീപനം ഈ ദിനം നമ്മോടു ആവശ്യപ്പെടുന്നു, ഒരു മനുഷ്യന്റെ രോഗശാന്തി സമഗ്രമാകണമെന്നും അതിനുവേണ്ടി നല്ല പരിചരണവും ചികിത്സയും ആവശ്യമാണെന്നും , ബിഷപ് ഡി സിൽവ പറഞ്ഞു.