കൊച്ചി: വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ഇടതുജനാധിപത്യമുന്നണിയുടെ നേതൃത്വത്തിലുള്ള ഗവൺമെന്റിന് അഭിനന്ദനമറിയിച്ച് കെസിബിസി. കെസിബിസി വക്താവും ഡപ്യൂട്ടി സെക്രട്ടറി ജനറലുമായ ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി പത്രക്കുറിപ്പിലൂടെയാണ് അഭിനന്ദനങ്ങള്‍ അറിയിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകടിപ്പിച്ച ഉറച്ച നേതൃത്വത്തിന്റെയും ജനക്ഷേമകാര്യങ്ങളില്‍ തികഞ്ഞ ഇച്ഛാശക്തിയോടെ ഇടപെട്ടതിന്റെയും വര്‍ഗീയധ്രുവീകരണത്തെ ശക്തമായി പ്രതിരോധിച്ചതിന്റെയും യുവാക്കളെ നേതൃത്വത്തിലേക്ക് കൊണ്ടുവരാന്‍ കാണിച്ച താത്പര്യത്തിന്റെയും ഫലമായിട്ടാണ് ഇത്ര വലിയ വിജയം നേടാന്‍ ഇടതുപക്ഷജനാധിപത്യ മുന്നണിക്ക് കഴിഞ്ഞതെന്ന് പ്രസ്താവനയില്‍ പറയുന്നു. ന്യൂനപക്ഷ സമൂഹങ്ങളെ പക്ഷപാതരഹിതമായി പരിഗണിക്കാന്‍ മുന്നണികള്‍ തയാറാകണമെന്ന പാഠവും ഈ തെരഞ്ഞടുപ്പ് നല്‍കുന്നുണ്ടെന്ന് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.