ആരിൽ നിന്നും ആർക്കും രോഗം പടരാം.കൂടുതൽ കരുതലോടും ജാഗ്രതയോടും ജീവിക്കേണ്ട സ്ഥിതിയിലേക്ക് നാം എത്തിക്കഴിഞ്ഞു. ലണ്ടനിലെ കിങ്‌സ് കോളേജിന്റെ പഠന റിപ്പോർട്ട് പ്രകാരം കോവിഡ് 19 ബാധിച്ച ഒരാൾക്ക് രോഗപ്രതിരോധശേഷി നഷ്ടമാകുക മാത്രമല്ല അസുഖം ഭേദമായാലും അയാൾക്ക് ഭാഗീകമായിട്ടുള്ള പ്രതിരോധശേഷിയെ ഉണ്ടാവുകയുള്ളൂ. അതീവ ഗൗരവമായി എടുക്കേണ്ട വിഷയമാണെന്നും പഠന റിപ്പോർട്ടിൽ പറയുന്നുണ്ട്. അതായത് നമ്മുടെ ആരോഗ്യമേഖല ഇനി കൂടുതൽ ശക്തിപ്പെടുത്തേണ്ടിയിരിക്കുന്നു. കോവിഡ് -19 ഇന്ത്യയിൽ ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത് നഗര മേഖലകളിലാണ്. ഡൽഹി, ബോംബെ, ബാംഗ്ലൂർ, ചെന്നൈ എന്നിവിടങ്ങളിലാണ് ഏറ്ററ്വും കൂടുതൽ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എന്നാൽ അത് നഗര മേഖല മാത്രമല്ല ഗ്രാമീണ മേഖലവരെ, കേരളത്തിൽ പ്രത്വകിച്ചു തീരമേഖലെയെ ബാധിച്ചത് കടുത്ത ആശങ്കയുളവാക്കുന്നുണ്ട്.
ഹാർവാർഡ് ഗ്ലോബൽ ഹെൽത്ത് സ്ഥാപനത്തിന്റെ ഡയറക്റ്ററായ ഡോ. ആശിഷ് ജായുടെ നിരീക്ഷണത്തിൽ ഇന്ത്യയിൽ കോവിഡ് വ്യാപനം ഇപ്പോഴും ആരംഭഘട്ടത്തിലാണ്. ഇന്ത്യയുടെ ജനസംഖ്യ കണക്കിൽ ഒരു ശതമാനത്തിൽ താഴെ പേരെ മാത്രമേ ഇപ്പോഴും ബാധിച്ചിട്ടുള്ളൂ. ഇതിന്റെ വ്യാപനം ഇനി വർദ്ധിക്കുകയം ഉള്ളൂ എന്നാണ് വിദഗ്ധാഭിപ്രായം.
അത്‌കൊണ്ട് വളരെ ശ്കതമായ രീതിയിൽ ആരോഗ്യമേഖലയിലെ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തേണ്ടതായിട്ടുണ്ട്. CFDDEP(Centre For Disease, Dynamics, Econmics and Policy) യുടെ കണക്കുപ്രകാരം രാജ്യത്ത് സ്വകാര്യ പൊതു ആരോഗ്യ മേഖലയുൾപ്പെടെ 19 ലക്ഷം ആശുപത്രികിടക്കകളും 95000 ICU കിടക്കകളും 48000 വെന്റിലേറ്ററുകളുമാണുള്ളത്. ഇവയിൽ ഏറ്റവും കൂടുതൽ ഉത്തർപ്രദേശ്, മഹാരാഷ്ട്ര, തമിഴ്‌നാട്, കേരള, കർണാടക, തെലങ്കാന, വെസ്‌റ്ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിലാണുള്ളത്. ഇവയിൽ ഭൂരിഭാഗം കിടക്കകളും വെന്റിലേറ്ററുകളും സ്വകാര്യ ആരോഗ്യമേഖലയിലാണുള്ളത്.
ഏറ്റവും കൂടുതൽ ആളുകൾ സ്വകാര്യ മേഖലയെ ആശ്രയിക്കുന്നതാണ് സ്വകാര്യ ആരോഗ്യമേഖലയുടെ പെട്ടന്നുള്ള വളർച്ചയ്ക്കുള്ള പ്രധാന കാരണം. അതുമാത്രമല്ല രാജ്യത്തിൻറെ സാമ്പത്തികമേഖലയുടെ (GDP) 1.6 ശതമാനം മാത്രമാണ് പൊതുആരോഗ്യമേഖലയിൽ ചിലവഴിക്കുന്നത്. ഇതിന്റെ ഒരു മടങ്ങെങ്കിലും വർധിച്ചാൽ മാത്രമേ ഇപ്പോഴത്തെ നിലയിൽ നിന്നും പൊതു ആരോഗ്യമേഖലയെ ശക്തിപ്പെടുത്താനുകുകയുള്ളൂ. അമേരിക്ക പൊതുആരോഗ്യമേഖലയ്ക്കുവേണ്ടി രാജ്യത്തിൻറെ സാമ്പത്തിക മേഖലയുടെ 15 ശതമാനമാണ് ചിലവഴിക്കുന്നുവെങ്കിലും യൂറോപ്പ്യൻ രാജ്യങ്ങളെക്കാൾ താരതമ്യേന കുറഞ്ഞ ആരോഗ്യ പരിരക്ഷയാണ് ലഭിക്കുന്നത്. അതുകൊണ്ട് കൂടുതൽ നിക്ഷേപം പൊതുആരോഗ്യമേഖലയ്ക്കു നൽകിയാൽ മാത്രമേ ഈ കോവിഡ് കാലത്തെ ഒരു പരിധിവരെ പിടിച്ചുനിൽക്കാൻ സാധിക്കുകയുള്ളൂ. പൊതുആരോഗ്യമേഖലയ്ക്കായി സർക്കാർ വകയിരുത്തുന്ന തുക സുതാര്യവും ഉപാധികളില്ലാത്തതുമായിരിക്കണം.
ഇപ്പോഴത്തെ അവസ്ഥയിൽ പൊതു ആരോഗ്യമേഖലയ്ക്ക് മാത്രമായി കോവിഡ് വ്യാപനത്തെ പിടിച്ചുകെട്ടാനാകില്ല. സ്വകാര്യ ആരോഗ്യമേഖലയുടെ സഹകരണംകൂടി വേണ്ടിയേതീരൂ. ആരോഗ്യമേഖലയിൽ കൂട്ടായ പ്രവർത്തനം ഉണ്ടെങ്കിൽ മാത്രമേ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുവാനും മികച്ച ആരോഗ്യ പരിരക്ഷ നൽകുവാനും സാധിക്കു.
ദരിദ്രർക്കും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കും ആരോഗ്യ പരിരക്ഷ നല്കുന്ന പ്രധാനമന്ത്രിയുടെ പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന പദ്ധതി പൊതുആരോഗ്യമേഖലയിൽ പ്രയോജനപ്പെടുത്താവുന്നതാണ്.
കോവിഡിനും കോവിഡ് കലാശേഷവും നാം ശക്തമായ ആരോഗ്യപ്രശ്‌നങ്ങളെയാണ് അഭിമുഖീകരിക്കാൻ പോകുന്നത്. അതിനുവേണ്ട തയ്യാറെടുപ്പുകൾ കേന്ദ്ര സംസഥാന സർക്കാരുകൾ അതിഗൗരവമായി നടത്തേണ്ടിയിരിക്കുന്നു.