തിരുവനന്തപുരം: തിരുവനന്തപുരം ലത്തീൻ കത്തോലിക്കാ അതിരൂപതയുടെ അധ്യക്ഷൻ സൂസപാക്യം പിതാവും ഇറ്റനഗർ രൂപതാധ്യക്ഷൻ അഭിവന്ദ്യ ജോണ് തോമസ് കാറ്റ്കുടിയിൽ പിതാവും ഹാർട്ട് ടു ഹാർട്ട് മിഷൻ പരിപാടിയുടെ ഭാഗമായി ഒരുമിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചു. മിഷൻ കോൺഗ്രസിന്റെ പ്രഖ്യാപനങ്ങളിലൊന്നായ ഹാർട്ട് ട് ഹാർട്ട് മിഷൻ സഹകരണ പരിപാടിയുടെ ഭാഗമായി ആണ് ഇത്തരം തീരുമാനം.
ഇന്ത്യ മഹാരാജ്യത്തെ വടക്കു കിഴക്കൻ ഭാഗത്തെ അരുണാചൽ പ്രദേശിലെ അതിർത്തിയിലാണ് ഇറ്റാനഗർ രൂപത സ്ഥിതി ചെയ്യുന്നത്.
രൂപതയുടെ വിസ്തൃതി കണക്കാക്കുമ്പോൾ ഒട്ടനേകം വൈദീകരുടെ സഹായം ആവശ്യമായ സ്ഥലമാണ് ഇറ്റാനഗർ.
ആസാമിൽ വർഷങ്ങൾക്കു മുമ്പ് എത്തിയ സലേഷ്യൻ സഭ അംഗങ്ങൾ ആണ് ക്രിസ്തീയ വിശ്വാസത്തിന്റെ വേരുകൾ പാകിയത്. അതിന്റെ തുടർച്ച ആണ്.
ഇറ്റാനഗർ രൂപതയുടെ തുടക്ക കാരണം. ക്രിസ്തീയ വിഭാഗങ്ങൾ മതപരിവർത്തനത്തിന് ജനങ്ങളെ പ്രേരിപ്പിക്കുന്നു എന്ന പേരിൽ പണ്ടുമുതലേ സർക്കാരുകൾ ആവശ്യമായ അളവിൽ ഇൗ പ്രദേശങ്ങളിൽ ഒന്നും ചെയ്യാറില്ല എന്ന് ജോൺ പിതാവ് അറിയിച്ചു.
സന്യാസ സമൂഹങ്ങൾ അവരുടെ ജീവിത സുഖ സൗകര്യങ്ങൾ ഒന്നും കണക്കാക്കാതെ ജനങ്ങളിൽ ഒരാളായി പ്രവർത്തിക്കുന്നു. അതിനാൽ ധാരാളം ദൈവവിളി ലഭിക്കുന്നു.
ഭാവിയിൽ ധാരാളം പ്രവർത്തനങ്ങൾ ഒരുമിച്ച് ചെയ്യാൻ സാധിക്കും എന്ന് ജോൺ പിതാവ് തിരുവനന്തപുരം അതിരൂപത സന്ദർശന വേളയിൽ പ്രത്യാശ പ്രകടിപ്പിച്ചു. ഇപ്പൊൾ അതിരൂപതയുടെ മൂന്ന് സെമിനാരി വിദ്യാർത്ഥികൾ ഇറ്റാനഗർ രൂപതയിലെ സേവനം ചെയ്യാൻ ആരംഭിച്ചു കഴിഞ്ഞു.