ന്യൂഡൽഹി: ക്രിസ്തീയ ഗാനം ‘എബൈഡ് വിത്ത് മി’ റിപ്പബ്ലിക് ദിനത്തിന്റെ സമാപന ആഘോഷത്തിൽ ഒഴിവാക്കിയ നടപടി അധികൃതർ പിൻവലിച്ചു. വ്യാപകമായ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് ‘എബൈഡ് വിത്ത് മീ’ ഇത്തവണത്തെ ബീറ്റിങ് റിട്രീറ്റിൽ നിന്നൊഴിവാക്കില്ലെന്ന് കരസേന വ്യക്തമാക്കിയിരിക്കുന്നത്. പുതിയ ഗാനങ്ങൾ ഉൾപ്പെടുത്താനാണ് ഗാനം ഒഴിവാക്കുന്നതെന്നാണ് നേരത്തെ അധികൃതർ പറഞ്ഞത്. മഹാത്മ ഗാന്ധി ഏറ്റവും കൂടുതൽ ഇഷ്ട്ടപ്പെട്ടിരിന്ന ഗാനങ്ങളിസലൊന്നായിരുന്നു’എബൈഡ് വിത്ത് മി’ എന്ന ഗാനം.