Join Our WatsApp group
Submit Your News
Thursday, September 17, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Articles

‘ലോകം മാറുന്നു – സഭയും സത്യങ്ങളും നിലനിൽക്കുന്നു’

var_updater by var_updater
29 July 2019
in Articles
0
0
SHARES
30
VIEWS
Share on FacebookShare on TwitterShare on Whatsapp

രണ്ടാം വത്തിക്കാൻ കൗൺസിലിൻ്റെ പഠനങ്ങൾ സഭയിൽ കടന്നുവന്നപ്പോൾ,
തിരുസഭയിൽ എന്താണ് വിശ്വസിക്കത്തക്കതായിട്ടുള്ളത്? സഭ എല്ലാം മാറ്റി പറയുകയല്ലേ? എന്ന കടുത്ത യാഥാസ്ഥിതികരായ ചില കത്തോലിക്കർ പ്രചരിപ്പിച്ചു തുടങ്ങി. സഭ വഴിതെറ്റി നീങ്ങുന്നു എന്ന് പഠിപ്പിക്കാൻ ചില സഭാസമൂഹങ്ങൾക്കും ഇതൊരു കാരണമായി.

തങ്ങൾക്ക് മനസ്സിലാക്കാൻ കഴിയാത്തതെല്ലാം തെറ്റാണെന്ന ഒരു വൈകല്യത്തിൽ നിന്നാണ് ചിലരിൽ ഇത്തരം ചിന്താഗതി ഉണ്ടായതെന്നത് ഒരു സത്യമാണ്. ഇതുമായി ബന്ധപ്പെട്ട് അമേരിക്കയിൽ ഉണ്ടായ ഒരു സംഭവം ശ്രദ്ധേയമാണ്. അമേരിക്കയിലെ ഒരു രൂപതയിൽ ഒരു രൂപത മെത്രാൻ സെമിനാരി സന്ദർശിക്കാൻ വരുമെന്ന് അറിയിച്ചപ്പോൾ സെമിനാരി അധികൃതരും വിദ്യാർഥികളും കൂടി രണ്ടാംവത്തിക്കാൻ കൗൺസിൽ പ്രബോധനങ്ങൾ വച്ച് മെത്രാനെ ഒന്ന് ചോദ്യം ചെയ്യണമെന്ന് പദ്ധതിയിട്ടു.

അദ്ദേഹം എത്തിയപ്പോൾ അവർ ഒരുമിച്ചുകൂടി അദ്ദേഹത്തോട് ചോദിച്ചു, ഈ സെമിനാരികളുടെയും പഠനങ്ങളുടെയും പ്രസക്തിയെന്ത് ? സഭയിൽ സ്ഥിരമായി എന്താണുള്ളത് ? സഭ എല്ലാം മാറ്റി പറയുകയല്ലേ ? അല്പസമയം നിശ്ശബ്ദത പാലിച്ചിട്ട് മെത്രാൻ മുട്ടുകുത്തി നിന്നു. അതിനു ശേഷം വളരെ ശാന്തതയോടെയും ഭക്തിയോടും കൂടി അദ്ദേഹം സഭയുടെ വിശ്വാസ പ്രമാണം നിർത്തി നിർത്തി ചൊല്ലിത്തുടങ്ങി. അത് ചൊല്ലി തീർത്തശേഷം അദ്ദേഹം പറഞ്ഞു ഇത് സഭയിൽ ഇന്നും മാറ്റമില്ലാതെ നിലകൊള്ളുന്നു.

വിശ്വാസസത്യങ്ങളെ സഭ കൂടുതൽ പൂർണതയോടെ മനസ്സിലാക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നതിനോടൊപ്പം അവ്യക്തമായിരുന്ന കാര്യങ്ങൾ വ്യക്തതയോടെ സഭയിൽ കടന്നു വരികയും ചെയ്യാറുണ്ട്. അമലോത്ഭവം എന്ന വിശ്വാസ സത്യം ഇതിന് ഒരു ഉദാഹരണമാണ്.

സ്നേഹത്തെക്കുറിച്ചുള്ള വൈകാരിക കാഴ്ചപ്പാടനുസരിച്ച് ഒന്നിനെയും ഒഴിവാക്കി നിർത്തുന്നത് സ്നേഹമല്ല. ഈയൊരു കാഴ്ചപ്പാടുള്ളവർക്ക് മറ്റു മതങ്ങളെയും സഭാ സമൂഹങ്ങളെയും സ്നേഹിക്കാം എന്ന് സഭ പഠിപ്പിച്ചപ്പോൾ അത് (1) ക്രിസ്തുമതത്തെയും കത്തോലിക്കാസഭയും സ്നേഹിക്കുന്നത് പോലെ തന്നെ മറ്റു മതങ്ങളെയും സമൂഹങ്ങളെയും സ്നേഹിക്കാം എന്ന ചിന്തയിലേക്ക് കുറേയേറെ പേരെ നയിച്ചു. (2) ചിലർ ഈ രീതിയിൽ സ്നേഹിക്കാൻ ശ്രമിച്ചപ്പോൾ തങ്ങളുടെ ഉള്ളിലുള്ള ചില സങ്കൽപ്പങ്ങൾക്ക് ചേർന്നത് മറ്റുചില മതങ്ങളിലെ ദർശനങ്ങളാണ് എന്ന് തോന്നിയപ്പോൾ യേശുവിനെക്കാളും തിരുസഭയെക്കാളും ഉപരി അവയെ സ്നേഹിക്കുന്നതിലേക്കു തിരിഞ്ഞു. എന്നാൽ ഈ രണ്ട് രീതിയിലുള്ള സ്നേഹവും സഭാ പഠനങ്ങളിൽ നിന്ന് വ്യതിചലിച്ചവയാണ്.

നമുക്ക് സാധാരണ അറിവുള്ള ഒരു ക്രമമാണ് ഭർത്താവ് തൻ്റെ ഭാര്യയെ സ്നേഹിക്കുന്നു, അതു പോലെ തൻ്റെ ഭാര്യയുടെ സഹോദരിമാരെയും സ്നേഹിക്കുന്നു. എന്നാൽ ഭാര്യയോടുള്ള സ്നേഹം ഭാര്യയുടെ സഹോദരിമാരോട് ഉള്ള സ്നേഹത്തിൽ നിന്നും സമാനതകളില്ലാതെ വ്യത്യാസപ്പെട്ടിരിക്കുന്നു. ഭാര്യയെ സ്നേഹിക്കുന്നത് പോലെയോ, അതിനേക്കാൾ ഉപരിയായി ഭാര്യുടെ സഹോദരിമാരെ സ്നേഹിക്കുന്നതിലേക്കാണ് ഇന്ന് ചില കത്തോലിക്കാ വിശ്വാസികൾ എത്തിപ്പെട്ടിരിക്കുന്നത്. ഇവർ യേശുവിനെക്കാളേറെ, കത്തോലിക്കാസഭയെക്കാളുമേറെ പുറത്തുള്ളതിലേക്ക് ആകർഷിക്കപ്പെട്ടിരിക്കുന്നു.

മതപീഡനം ഭയപ്പെടേണ്ടതില്ല എന്നൊരു പ്രയോജനം ഇവർക്ക് ഉണ്ടായേക്കാം. അതുപോലെ ഇവരുടെ വിശാല ഹൃദയത്തെ ചിലരൊക്കെ ശ്ലാഘിക്കുകയും ചെയ്തേക്കാം. എന്നാൽ ദൈവരാജ്യം ഇവർ നഷ്ടപ്പെടുത്തുകയാണ്.

മാതാപിതാക്കളെ സ്നേഹിക്കണം എന്ന് പറഞ്ഞിരിക്കുന്ന ദൈവം തന്നെ, ദൈവത്തെക്കാൾ അവരെ സ്നേഹിക്കരുത് എന്നും പറഞ്ഞിട്ടുണ്ട്. അവരെ വെറുക്കണം എന്ന വചനം  വിശുദ്ധ ബൈബിളിൽ കാണാം. എല്ലാവരെയും ഒന്നു പോലെ അല്ല സ്നേഹിക്കേണ്ടത് എന്നതിൻ്റെ സൂചനയാണിത്.

ദിവ്യകാരുണ്യത്തെ കുറിച്ച് പ്രസംഗിച്ചപ്പോൾ അനേകർ തന്നെ വിട്ടു പോകുന്നത് കണ്ട യേശു വാക്കുകൾക്ക് മാറ്റമൊന്നും വരുത്തിയില്ല. അസത്യവുമായി സത്യത്തിന് ഒന്നായിരിക്കാൻ പറ്റില്ല എന്നതാണ് യേശുവിന്റെ ഭാഷ്യം. ഓരോ കത്തോലിക്കാ വിശ്വാസിയെ സംബന്ധിച്ചിടത്തോളം ഇതു തന്നെയായിരിക്കണം ജീവിത പ്രമാണം.

മറ്റു മതങ്ങളെയും സഭാ സമൂഹങ്ങളെയും ഒക്കെ അവരുടെ ദൈവാന്വേഷണ താല്പര്യത്തെ മുൻനിർത്തിയും അവരിൽ കാണുന്ന സത്യത്തിൻ്റെ രശ്മികൾ പരിഗണിച്ചും മനുഷ്യർ എന്ന നിലയിൽ സാഹോദര്യത്തിൻ്റെ പേരിലുമൊക്കെ കത്തോലിക്കാ വിശ്വാസികൾ ആദരിക്കുകയും സ്നേഹിക്കുകയും വേണം. എന്നാൽ ഇതൊക്കെ കത്തോലിക്കാ വിശ്വാസത്തോടൊപ്പം ആണ് വിശ്വാസങ്ങൾ എന്ന ചിന്താഗതിയിലേക്ക് വഴുതി പോകാതെ ആയിരിക്കണം.

രണ്ടാം വത്തിക്കാൻ കൗൺസിൽ പ്രമാണരേഖകളെ തെറ്റിദ്ധരിച്ച് മനസ്സിലാക്കിയും ഉപയോഗിച്ചും വഴിതെറ്റുന്നവർക്ക് ദിശാബോധം നൽകാൻ വേണ്ടി ‘കർത്താവായ യേശു –
Dominus Iesus’ എന്ന പ്രമാണരേഖ രണ്ടാരയിരമാണ്ട്, സെപ്റ്റംബർ, ആറിന്, തിരുസഭ പുറത്തിറക്കി. അതിൽ യേശുവാണ് മനുഷ്യവർഗ്ഗത്തിൻ്റെ ഏക രക്ഷകൻ എന്നും കത്തോലിക്കാ തിരുസഭയാണ് ഏക സത്യ സഭയെന്നും അസന്നിഗ്ദമായി പ്രഖ്യാപിച്ചിട്ടുണ്ട്.

അതു കൊണ്ട് യേശുക്രിസ്തുവിൻ്റെ രക്ഷാകര മധ്യസ്ഥതയുടെ ഏകത്വവും സാർവ്വത്രിക സഭയുടെ ഏകത്വവും കത്തോലിക്ക വിശ്വാസത്തിൻ്റെ മാറ്റമില്ലാത്ത സത്യമായി ഉറച്ചു വിശ്വസിക്കണം. ഒരു ക്രിസ്തുവേ ഉള്ളൂ. അതുപോലെ തന്നെ ക്രിസ്തുവിൻ്റെ ഒറ്റ ശരീരമേ ഉള്ളൂ, ക്രിസ്തുവിൻ്റെ ഒരു മണവാട്ടിയെ ഉള്ളൂ. ഏക കത്തോലിക്കാ അപ്പസ്തോലിക സഭ. (‘കർത്താവായ യേശു’, നമ്പർ 16)

(കടപ്പാട്: ബിജു ഓഫ് മേരി ഇമ്മാക്കുലേറ്റിൻ്റെ പുസ്തകമായ
രണ്ടാം വത്തിക്കാൻ കൗൺസിൽ പ്രമാണരേഖകൾ : ‘ഒളിച്ചു വയ്ക്കപ്പെട്ട നിധി’യിലെ ഏഴാം അദ്ധ്യായം)

Tags: ChurchFaithVatican Council II
Previous Post

ചില മതവിഭാഗങ്ങള്‍ക്കു മാത്രമായി ന്യൂനപക്ഷ വകുപ്പ്: പിരിച്ചുവിടണമെന്ന് സി‌ബി‌സി‌ഐ ലെയ്റ്റി കൗണ്‍സില്‍

Next Post

പോർച്ചുഗലിലെ ആദ്യ അന്ധ വൈദികൻ ഫാ. ടിയാഗോ വരാന്റാ, ഫാത്തിമയിൽ പ്രഥമ ദിവ്യബലി അർപ്പിച്ചു

Next Post

പോർച്ചുഗലിലെ ആദ്യ അന്ധ വൈദികൻ ഫാ. ടിയാഗോ വരാന്റാ, ഫാത്തിമയിൽ പ്രഥമ ദിവ്യബലി അർപ്പിച്ചു

Please login to join discussion
No Result
View All Result

Recent Posts

  • 68-ാമത് സംസ്ഥാന സ്കൂൾ ഗെയിംസ് ചെസ്സിൽ സെന്റ് ജോസഫ്‌സ് സ്കൂളിന് അഭിമാന നേട്ടം
  • തിരുവനന്തപുരം സെൻറ് ജോസഫ് സ്കൂൾ തുടർച്ചയായി അഞ്ചാം വർഷവും ജിംനാസ്റ്റിക്‌സിൽ സംസ്ഥാന ചാമ്പ്യന്മാർ
  • ഒക്ടോബർ മാസം ജപമാലയില്‍ ലോകം ഒരുമിക്കുന്നു; ലക്ഷ്യം ലോകസമാധാനം
  • സാന്ത്വനം ആരോഗ്യ സമൃദ്ധി; അഞ്ചുതെങ്ങ് സ്കൂളിൽ മാനസികാരോഗ്യ ബോധവത്കരണം
  • ഹൃദയം യേശുവിനോട് അടുത്തിരിക്കുമ്പോൾ മാത്രമാണ് ശുശ്രൂഷ ഫലപ്രദമാകുന്നത്: ലിയോ പാപ്പ

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • 68-ാമത് സംസ്ഥാന സ്കൂൾ ഗെയിംസ് ചെസ്സിൽ സെന്റ് ജോസഫ്‌സ് സ്കൂളിന് അഭിമാന നേട്ടം
  • തിരുവനന്തപുരം സെൻറ് ജോസഫ് സ്കൂൾ തുടർച്ചയായി അഞ്ചാം വർഷവും ജിംനാസ്റ്റിക്‌സിൽ സംസ്ഥാന ചാമ്പ്യന്മാർ
  • ഒക്ടോബർ മാസം ജപമാലയില്‍ ലോകം ഒരുമിക്കുന്നു; ലക്ഷ്യം ലോകസമാധാനം
  • സാന്ത്വനം ആരോഗ്യ സമൃദ്ധി; അഞ്ചുതെങ്ങ് സ്കൂളിൽ മാനസികാരോഗ്യ ബോധവത്കരണം
September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
« Aug    
  • Agent & Customer Dashboard
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

This will close in 1 seconds

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • State
    • National
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
Join Our WatsApp group

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.