തിരുവനന്തപുരം അതിരൂപത ആർ സി സ്കൂൾ ടീച്ചേഴ്സ് ഗിൽഡിൻറെ വാർഷിക പൊതുയോഗം വെള്ളയമ്പലം പെരേര ഹാളിൽ വച്ച് നടന്നു. തിരുവനതപുരം ലത്തീൻ അതിരൂപത സഹായമെത്രാൻ റൈറ്റ്. റെവ. ഡോ. ക്രിസ്തുദാസ് ഉദ്ഘാടനം ചെയ്തു. യുവ കവി വിനോദ് വൈശാഖി മുഖ്യ സംഭാഷണം നടത്തി. അഞ്ഞൂറിലധികം അധ്യാപകർ പങ്കെടുത്ത ചടങ്ങിൽ ഈ വർഷം വിരമിക്കുന്ന അധ്യാപകരെ ആദരിക്കുകയും ചെയ്തു.
പ്രസ്തുത യോഗത്തിൽ ആർ സി സ്കൂൾ കോർപ്പറേറ്റ് മാനേജർ റെവ. ഫാ. ഡയസൺ, ഇഗ്നേഷ്യസ് ലയോള, ഗിൽഡ് സെക്രട്ടറി നിഷ പി ജോസ്, വൈസ് പ്രസിഡന്റ് പത്രോസ് എന്നിവർ സനിധരായിരുന്നു.