കലോത്സവങ്ങളിൽ മാത്രം ഒതുങ്ങി തീരുന്ന കൂട്ടായ്മയായി കെ. സി. വൈ. എം കൂട്ടായ്മകൾ മാറരുതെന്നും, സാമൂഹിക പ്രതിബദ്ധതയും പ്രതികരണ ശേഷിയുമുള്ളവരാകണം യുവജനങ്ങളെന്നും ഏറെ പ്രത്യേകിച്ച് അതിരൂപതയുടെ ഹൃദയ സ്ഥാനത്തെ പാളയം ഫെറോനാ യുവജനങ്ങൾ അതിരൂപതയുടെ ഹൃദയ സ്‌പന്ദനമാണെന്നും ഫാ. സന്തോഷ് കുമാർ. പാളയം ഫെറോനാ യുവജന കലോൽസവത്തിൻറെ സമാപന സമ്മേളനത്തിൽ ആശംസകളർപ്പിച്ച് സംസാരിക്കുകയായിരുന്നു റെവ. ഫാ. സന്തോഷ്.
നവംബർ 4, 7 തിയ്യതികളിലായി സംഘടിപ്പിച്ച ഫെറോനാതല കലോത്സവത്തിൽ പത്തോളം ഇടവകളിൽ നിന്നുള്ള മത്സരാർഥികളാണ് പങ്കെടുത്തത്. നല്ലിടയൻ ദൈവാലയം തൃക്കണ്ണാപുരം ഇടവകയിൽ വച്ചായിരുന്നു കലാ മത്സരങ്ങൾ നടന്നത് .
മുടവൻമുകൾ മേരി റാണി ഇടവക ഓവർ ഓൾ ചാമ്പ്യൻഷിപ്പ് പട്ടം സ്വന്തമാക്കി, തൃക്കണ്ണാപുരം നല്ലയിടയൻ ഇടവകവകയും, മണക്കാട് സഹായ മാതാ ഇടവകയും യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തെത്തി. മുടവൻമുകൾ മേരി റാണി ഇടവകാംഗം ലിജോ ജോർജ് കാലതിലകമായും മണക്കാട് സഹായ മാതാ ഇടവകാംഗം ജിഷ കലാപ്രതിഭയായും തിരഞ്ഞെടുക്കപ്പെട്ടു.
മുടവൻമുകൾ മേരി റാണി ഇടവകാംഗം ലിജോ ജോർജ് കലാപ്രതിഭയായും മണക്കാട് സഹായ മാതാ ഇടവകാംഗം ജിഷ കാലത്തിലാകമായും തിരഞ്ഞെടുക്കപ്പെട്ടു.
സമാപന സമ്മേളനത്തിൽ ഫെറോനാ യുവജന കോ-ഓർഡിനേറ്റർ റെവ. ഫാ. സനീഷ്, സംസ്ഥാന കെ.സി.വൈ.എം. (എൽ.) പ്രസിഡന്റ് ഷൈജു റോബിൻ, കെ. സി. വൈ. എം ഫെറോന പ്രസിഡന്റ് രതീഷ് ആർ, വൈസ് പ്രസിഡന്റ് ജീന, ജനറൽ സെക്രട്ടറി ജോസഫ് മോനു, ട്രഷറർ സുധിൻ സേവ്യർ, കൗൺസിലർ ജിൻസി, മുൻ രൂപത കെ. സി. വൈ. എം പ്രസിഡന്റ് ജോണി എം എ എന്നിവർ പങ്കെടുത്തു.