അശരണരിലും ആലംബഹീനരിലും സമാധാനവും സന്തോഷവും പകരുമ്പോഴാണ് ക്രിസ്തു നമ്മിൽ ജനിക്കുന്നത്. ഈ സത്യമുൾക്കൊണ്ട് 2021 വർഷത്തെ ക്രിസ്തുമസ് ഓട്ടിസം ബാധിച്ച കുഞ്ഞുങ്ങളുടെയും ശാരീരിക-മാനസിക വെല്ലുവിളി നേരിടുന്ന സഹോദരങ്ങളുടെയും കുടുംബങ്ങൾക്കൊപ്പം ആഘോഷിക്കുവാൻ തിരുവനന്തപുരം അതിരൂപത കുടുംബപ്രേഷിത ശുശ്രൂഷ ഒരുങ്ങുന്നു.
അതിരൂപതയിലെ 1500 ഓളം വരുന്ന മേൽപറഞ്ഞ കുഞ്ഞുങ്ങളെയും സഹോദരങ്ങളെയും കുടുംബശുശ്രുഷ പ്രവർത്തകർ ഇതിനകംതന്നെ ഭവന സന്ദർശനം നടത്തി സ്ഥിതിവിവരം രേഖപ്പെടുത്തി കഴിഞ്ഞു. 2021 ഡിസംബർ മാസം ക്രിസ്തുമസ്സിനോടനുബന്ധിച്ച് ഇവരെ വീണ്ടും സന്ദർശിച്ച് ഒപ്പമായിരുന്ന്കൊണ്ട് സാന്ത്വനമേകി, പ്രാർത്ഥനയോടെ 1000 രൂപയുടെ ക്രിസ്തുമസ്സ് സമ്മാനം നല്കി ഈ വർഷത്തെ ക്രിസ്തുമസ് അർത്ഥപൂർണ്ണമാക്കനുള്ള പ്രവർത്തനങ്ങളും ഒരുക്കങ്ങളുമാണ് നടന്നുവരുന്നത്.
ഈ സദ്കർമ്മത്തിൽ പങ്കുചേരാനും നമ്മുടെ കരുതലും സ്നേഹവും ആവശ്യമുള്ള കുഞ്ഞുങ്ങൾക്കും സഹോദരങ്ങൾക്കൊപ്പം ആയിരിക്കുവാനും കുടുംബ ശുശ്രൂഷ പ്രവർത്തകരും ഡയറക്ടർ ഫാ. ഡോ. എ ആർ ജോണും എല്ല സുമനസ്സുകളെയും ക്ഷണിക്കുകയാണ്.
ഓട്ടിസം ബാധിച്ച കുഞ്ഞുങ്ങൾക്കും, ശാരീരിക-മാനസിക വെല്ലുവിളി നേരിടുന്ന സഹോദരങ്ങൾക്കും 1000/- രൂപയുടെ ക്രിസ്തുമസ് സമ്മാനം നല്കാൻ ആഗ്രഹിക്കുന്നവർ താഴെകാണുന്ന അക്കൗണ്ടിലേക്ക് സംഭാവനകൾ അയക്കാവുന്നതാണ്.
കുടുംബശുശ്രൂഷ 2020 ക്രിസ്തുമസ്സ് കാലത്തും 1000 കിടപ്പ് രോഗികളെ സന്ദർശിച്ച് അജപാലന പ്രവർത്തനങ്ങളും 1000 രൂപയുടെ ക്രിസ്തുമസ്സ് സമ്മാനവും നൽകിയിരുന്നു.
കരുണയായ് ക്രിസ്തു ഹൃത്തിൽ ജനിക്കട്ടെ…
ക്രിസ്തുവിന്റെ മാലാഖകൂട്ടം പുഞ്ചിരിക്കട്ടെ…
Pray & Support
Account Name | No One Left Alone
Account No. | 0503053000009564
IFS Code | SIBL0000503
Bank |* South Indian Bank, Sasthamangalam*
വിശദ്ദ വിവരങ്ങൾക്ക് : 94 00 10 10 44, 93 87 29 62 13