ഇന്ത്യയിലെ തദ്ദേശിയ നായ ആദ്യ അല്മായ വേദസാക്ഷി ദേവ സഹായം പിള്ള രകതസാക്ഷിയായ കാലഘട്ടത്ത് കോട്ടാറും തിരുവിതാംകൂറും ഉൾപ്പെടുന്ന പ്രദേശങ്ങൾ പഴയ കൊച്ചി രൂപതയുടെ ഭാഗമായിരുന്നു .
അന്നത്തെ കൊച്ചി മെത്രാൻ ക്ലെമെൻസ് ജോസഫ് സി ലേയ്റ്റ S.J (1745-1771) ഡച്ചു ആധിപത്യവും മറ്റ് രാഷ്ട്രീയപരവുമായ കാരണങ്ങളാൽ തിരുവനന്തപുരത്തെ അഞ്ചുതെങ്കിലെ താത്കാലിക വൈദിക മന്ദിരത്തിൽ വസിച്ചു കൊണ്ടാണ് രൂപതയുടെ ഭരണം നടത്തിയിരുന്നത് .
പിള്ളയുടെ ധിര രകതസാക്ഷിത്വത്തെ കുറിച്ചു അറിഞ്ഞ ബിഷപ്പ് ക്ലെമെൻസ് തിരുസഭയ്ക്ക് ഒരു രകതസാക്ഷിയെ ലഭിച്ചതിനു ദൈവത്തിനു നന്ദി പറഞ്ഞു കൊണ്ട് പൊന്തിഫിക്കൽ ദിവ്യബലിയും തെദേവും എന്ന സ്ത്രോത്രഗീതവും അർപ്പിക്കുകയും തന്റെ രൂപതയിലെ എല്ലാ ദൈവാലയങ്ങളിലും ഇതിനെ കുറിച്ചുള്ള ഇടയ ലേഖനം വായിക്കുകയും തെദേവും അലപിക്കാനുള്ള കൽപ്പന നൽകുകയും ചെയ്തു.
തുടർന്ന് ബിഷപ്പ് ക്ലെമെൻസ് 1756 ൽ റോമിൽ പോയി അന്നത്തെ പോപ്പ് ബെനഡിക്ട് 14 മനെ സന്ദർശിപ്പോൾ സമർപ്പിച്ച റിപ്പോർട്ടിൽ പിള്ളയുടെ ധിര രകതസാക്ഷിത്വത്തെ സംബന്ധിക്കുന്ന സമഗ്ര വിവരങ്ങളും നൽകി . ബിഷപ്പ് ക്ലെമെൻസ് ലാറ്റിൻ ഭാഷയിൽ റോമിന് സമർപ്പിച്ച ഈ രേഖയാണ് ദേവ സഹായം പിള്ളയുടെ വിശുദ്ധപദ പ്രഖ്യാപനത്തിന് ഏറെ നിർണായകമായത്.
ഈ പുരാതന രേഖ പിള്ളയുടെ നാമകരണത്തിന്റെ വൈസ് പോസ്റ്റ്ലെറ്ററായ ഫാ.ജോൺ കുഴന്തയുടെ പരിശ്രമ ഫലമായാണ് വത്തിക്കാൻ പുരാരേഖ ശേഖരാലയത്തിൽ നിന്നും കണ്ടെത്താൻ സാധിച്ചത്. ലത്തീൻ ഭാഷയിലുള്ള ഈ റിപ്പോർട്ടിന്റെ തമിഴ്,മലയാളം,ഇംഗ്ളീഷ് – പരിഭാഷകൾ കോട്ടാർ രൂപതയിൽ നിന്നും ഔദ്യോഗികമായി പ്രസിദ്ധികരിച്ചിട്ടുണ്ട്.
(കടപ്പാട്:
രതീഷ് ഭജനമഠം ആലപ്പുഴ)