ചെന്നൈ: തീരത്തിന്റെ പൊൻതിളക്കം ഫാഷൻ റാമ്പിലും. തീരദേശത്തിന്റെ സ്വന്തം പുത്രി പുല്ലുവിള സ്വദേശിനി ത്രേസ്യ ലൂയിസ് ഇനി ദക്ഷിണേന്ത്യയിലെ സൗന്ദര്യ റാണി. ഗോൾഡൻ ഫേസ് ഓഫ് സൗത്ത് ഇന്ത്യ സൗന്ദര്യ മത്സരത്തിലാണ് ഈ സുവർണ്ണ നേട്ടം കൈവരിച്ചത്. സാധാരണകാർക്ക് അപ്രപ്യമായ ഫാഷൻ റാമ്പിൽ ചുവടുവച്ച് സൗന്ദര്യ പട്ടം ചൂടിയ ത്രേസ്യ തീരദേശത്തിനും തലസ്ഥാന ജില്ലയ്ക്കും അഭിമാനമായി മാറിയിരിക്കുന്നു. 2024 ജനുവരി 20 ന് ചെന്നെ ഹിൽട്ടൺ ഗിണ്ടി ഹോട്ടലിൽ നടന്ന മത്സരത്തിൽ ഫസ്റ്റ് റണ്ണർ അപ്പായി ഫിനിഷ് ചെയ്ത ത്രേസ്യ ജീവിതത്തിലെ കടുത്ത പ്രതിസന്ധികളെ ആത്മവിശ്വാശത്തോടെ അതിജീവിച്ചാണ് ഫാഷൻ ലോകത്ത് തന്റെ പേര് എഴുതി ചേർത്തത്.
കരുംകുളം ഗ്രാമപഞ്ചായത്തിൻ്റെ ഹരിതകർമ്മ സേനാംഗമായ സ്റ്റെല്ല ഫെർണാണ്ടസിൻ്റെ പുത്രിയാണ്. ബയോ ടെക്നോളജിയിൽ ബി ടെക് ബിരുദധാരി ആയ ത്രേസ്യ ലൂയിസിനെ ഇന്റർനാഷ്ണൽ മോഡലും അഭിനേത്രിയുമായ എമി ജാക്ക്സനാണ് ക്രൗൺ അണിയിച്ചത്. ഈ നേട്ടം തന്റെ ജീവിതത്തിലെ അവിസ്മരിയണീയ മുഹൂർത്തമെന്ന് ത്രേസ്യ ലൂയിസ് പ്രതികരിച്ചു.