“ദൈവത്തിന്‍റെ പദ്ധതിയില്‍ എല്ലാത്തിനും ഒരു കാരണമുണ്ടെന്ന് എനിക്കറിയാം. ഉയര്‍ച്ച താഴ്ചകള്‍ക്കിടയിലും, മെച്ചപ്പെട്ടതും മോശവുമായ ദിവസങ്ങള്‍, രോഗത്തിലൂടെയുള്ള ശുദ്ധീകരണത്തോടെ, ഇന്ന് ഞാന്‍ എന്‍റെ ജീവിതത്തിലേക്ക് നോക്കുമ്പോള്‍ ജീവിതത്തില്‍ എന്നും ഞാന്‍ സന്തോഷവാനായിരുന്നുവെന്ന് എനിക്ക് ഏറ്റുപറയാന്‍ കഴിയും.എന്‍റെ ജീവിതത്തിന്‍റെ കേന്ദ്രം രോഗമല്ല, ക്രിസ്തുവാണെന്ന് ഞാന്‍ കണ്ടെത്തി.”
21 ആം വയസ്സില്‍ മരണമടഞ്ഞ കര്‍മ്മലീത്ത വൈദികന്‍ ഫാദര്‍ പാബ്ലോ മരണത്തിനുമുമ്പ് പാപ്പക്ക് എഴുതിവച്ച കത്ത് ശ്രദ്ധ നേടുന്നു . സ്വര്‍ഗ്ഗത്തില്‍ നിന്ന് വിശുദ്ധരോടൊപ്പം താനും ലോകായുവജനദിനത്തില്‍ പങ്കെടുക്കുമെന്ന യുവവൈദികന്‍റെ പ്രത്യാശ നിറഞ്ഞ വാക്കുകളാണ് കത്തിന്‍റെ ഉള്ളടക്കം
ലോക യുവജന ദിനത്തിന് തനിക്ക് പോകാന്‍ കഴിയില്ലെന്ന് പാബ്ലോയ്ക്ക് അറിയാമായിരുന്നു. യുവത്വത്തിന്‍റെ ആദ്യദിശയില്‍ തന്നെ തന്‍റെ ശരീരത്തില്‍ സ്ഥാനമുറപ്പിച്ച എവിങ്സ് സാര്‍ക്കോമ എന്ന കാന്‍സര്‍ കോശങ്ങള്‍ യുവജനദിനത്തില്‍ പങ്കെടുക്കാമെന്ന എല്ലാ പ്രതീക്ഷകളെയും ഇല്ലാതാക്കിയിരുന്നു.
എന്നിരുന്നാലും, ഫ്രാന്‍സിസ് പാപ്പ പോര്‍ച്ചുഗീസ് തലസ്ഥാനത്ത് ആയിരക്കണക്കിന് യുവാക്കളെ കണ്ടുമുട്ടുന്ന ദിവസങ്ങളില്‍, താന്‍ ജീവിച്ചിരിക്കുമോ അതോ അതിനകം തന്‍റെ പ്രിയപ്പെട്ടവനൊപ്പം സ്വര്‍ഗത്തിലായിരിക്കുമോ, എന്ന് സംശയം ബാക്കിനില്‍ക്കെ പാബ്ലോ പാപ്പക്ക് ഒരു കത്തെഴുതി വച്ചിരുന്നു .
ഫ്രാന്‍സിസ് പാപ്പ പോര്‍ച്ചുഗലിലേക്ക് പോകുമ്പോള്‍, ഒരു സ്പാനിഷ് പത്രപ്രവര്‍ത്തകന്‍ അദ്ദേഹത്തിന് 21-ആം വയസ്സില്‍ കാന്‍സര്‍ ബാധിച്ച് മരിച്ച കര്‍മ്മലീത്താസഭാംഗമായ ഫാദര്‍ പാബ്ലോയുടെ കത്ത് നല്‍കുകയുണ്ടായി . ലോക യുവജന ദിനത്തില്‍ സ്വര്‍ഗ്ഗത്തില്‍ നിന്ന് താന്‍ തീര്‍ത്ഥാടകരോടൊപ്പം പങ്കുചേരുമെന്ന് പാബ്ലോ അതില്‍ എഴുതിയിരുന്നു .കത്തിലെ ഉള്ളടക്കം ഇങ്ങനെ ആയിരുന്നു:
” ഈ കത്ത് ലഭിക്കുമ്പോള്‍, പ്രാര്‍ത്ഥനയില്‍ എനിക്ക് നിങ്ങളോടൊപ്പം ആയിരിക്കാന്‍ കഴിയുമോ, അതോ, ദൈവം തന്‍റെ അനന്തമായ കാരുണ്യത്താല്‍, എന്നെ അതിനകം തന്‍റെ അടുക്കലേക്ക് വിളിച്ച് കഴിഞ്ഞിരിക്കുമോ എന്ന് എനിക്കറിയില്ല, അങ്ങനെയെങ്കില്‍, ഞാന്‍ , സ്വര്‍ഗ്ഗത്തില്‍ നിന്ന്, നിങ്ങളോടൊപ്പം ആഘോഷിക്കും.” കത്തില്‍ തന്‍റെ രോഗവിവരങ്ങളെക്കുറിച്ചും പാബ്ലോ വിവരിക്കുകയുണ്ടായി “ദൈവത്തിന്‍റെ പദ്ധതിയില്‍ എല്ലാത്തിനും ഒരു കാരണമുണ്ടെന്ന് എനിക്കറിയാം. ഉയര്‍ച്ച താഴ്ചകള്‍ക്കിടയിലും, മെച്ചപ്പെട്ടതും മോശവുമായ ദിവസങ്ങള്‍, രോഗത്തിലൂടെയുള്ള ശുദ്ധീകരണത്തോടെ, ഇന്ന് ഞാന്‍ എന്‍റെ ജീവിതത്തിലേക്ക് നോക്കുമ്പോള്‍ ജീവിതത്തില്‍ എന്നും ഞാന്‍ സന്തോഷവാനായിരുന്നുവെന്ന് എനിക്ക് ഏറ്റുപറയാന്‍ കഴിയും.എന്‍റെ ജീവിതത്തിന്‍റെ കേന്ദ്രം രോഗമല്ല, ക്രിസ്തുവാണെന്ന് ഞാന്‍ കണ്ടെത്തി,” അദ്ദേഹം തുടര്‍ന്നു, ‘എന്‍റെ സുഹൃത്തുക്കളോടും, എന്‍റെ കുടുംബത്തോടും, എന്‍റെ കര്‍മ്മലീത്ത സഹോദരډാരോടും ഞാന്‍ പറഞ്ഞതുപോലെ, രോഗത്തില്‍ കഷ്ടതയിലൂടെ ഞാന്‍ ദൈവത്തെ കണ്ടുമുട്ടി. രോഗം മൂലമുള്ള മരണം എന്നെ അവന്‍റെ അടുക്കല്‍ കൊണ്ട് പോകും, ??അതിന് ഞാന്‍ അവിടുത്തോട് നന്ദി പറയുന്നു.
കത്തിന്‍റെ മറ്റൊരു ഭാഗത്ത് ഫാദര്‍ പാബ്ലോ എഴുതി ‘ലോകമെമ്പാടുമുള്ള നിരവധി യുവാക്കള്‍ക്കൊപ്പം ലിസ്ബണില്‍’ പങ്കെടുക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. യേശുവിനെ സ്നേഹിക്കുന്ന ഒരു യുവാവിന് ഉണ്ടാകാവുന്ന ആന്തരിക അഗ്നി ആര്‍ക്കും കെടുത്താന്‍ കഴിയില്ല.ദൈവസ്നേഹത്തിന്‍റെ ഈ അഗ്നി ലിസ്ബണില്‍ ജ്വലിക്കണമെന്ന് ഞാന്‍ കര്‍ത്താവിനോട് പ്രാര്‍ത്ഥിക്കുന്നു, എന്‍റെ പ്രിയപ്പെട്ട യേശുവിനെ ചെറുപ്പക്കാര്‍ അറിയണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു! അവന്‍ എനിക്ക് വളരെയധികം തന്നു, എന്നെ വളരെയധികം ആശ്വസിപ്പിച്ചു, എന്നെ വളരെയധികം സന്തോഷിപ്പിച്ചു! ശാരീരികമായി ഞാന്‍ ബലഹീനനാണ് , എന്നാല്‍ വിശുദ്ധരുടെ കൂട്ടായ്മ നിങ്ങളുമായി കൂടുതല്‍ ആഴത്തില്‍ പങ്കെടുക്കാന്‍ എന്നെ അനുവദിക്കും, .’
21 ആം വയസ്സില്‍ ഇക്കഴിഞ്ഞ ജൂലൈ 15 നായിരുന്നു ഫാദര്‍ പാബ്ലോ മരണമടഞ്ഞത് . അദ്ദേഹത്തിന്‍റെ ആഗ്രഹപ്രകാരം നടത്തപെട്ട ആഘോഷപൂര്‍വ്വമായ മരണാനന്തര ശുശ്രൂഷകള്‍ ശ്രദ്ധ നേടിയിരുന്നു. ക്യാന്‍സര്‍ രോഗത്തോട് പോരാടുമ്പോഴും പുരോഹിതനാകണമെന്ന ആഗ്രഹം നെഞ്ചിലേറ്റിയ യുവവൈദികന്‍ നിത്യവ്രതവാഗ്ദാനത്തിന് ഒരു മാസം തികയും മുന്‍പേ നിത്യതയിലേക്ക് യാത്രയാകുകയായിരുന്നു.