പനാജി: ഡിസംബർ 15 ഞായറാഴ്ച തിരുവനന്തപുരത്ത് നടക്കുന്ന കെഎൽസിഎ സമ്പൂർണ്ണ നേതൃ സമ്മേളനത്തോനുബന്ധിച്ച് ഉയർത്തേണ്ട പതാക ഗോവ അർച്ച്ബിഷപ്പ് കാർഡിനൽ മോസ്റ്റ് റവ ഡോ ഫിലിപ് നീരി പിതാവ് ആശിർവദിച്ചു. ആഗോള കത്തോലിക്കാ സഭയിലും സമൂഹത്തിലും പരസ്പരം സ്നേഹത്തിന്റെ ഒരു ചെറിയ കണികയെങ്കിലും നൽകി യഥാർത്ഥ അൽമായ ദൗത്യം നിറവേറ്റാൻ സാധിക്കട്ടെയെന്നും , സമ്പൂർണ്ണ നേതൃ സമ്മേളനം അതിനുള്ള വേദി യാകട്ടെയെന്നും കാർഡിനൽ ആശംസിച്ചു.
സംസ്ഥാന വൈസ് പ്രസിഡന്റ് നൈജു അറയ്ക്കൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ , KRLCC ലെയ്റ്റി കമ്മീഷൻ സെക്രട്ടറി ഫാ. ബെന്നി പൂത്തുറ, കെഎൽസിഎ സംസ്ഥാന ജനറൽ സെക്രട്ടറി ബിജു ജോസി കരുമാഞ്ചേരി ആമുഖ പ്രസംഗം നടത്തി. ആൾ ഇന്ത്യ കാത്തലിക്ക് യൂണിയൻ AICU നാഷണൽ പ്രസിഡന്റ് ഏലിയാസ് വാസ് , കാത്തലിക്ക് കൗൺസിൽ ഓഫ് ഇന്ത്യ CCI യുടെ നാഷണൽ വൈസ് പ്രസിഡന്റ് ക്ലാരാ ഫെർണാണ്ടസ് , കെഎൽസിഎ സംസ്ഥാന ട്രഷറർ രതീഷ് ആന്റണി തുടങ്ങി വിവിധ നേതാക്കൾ സംസാരിച്ചു.
ഈ പതാകയുമായുള്ള സംസ്ഥാനതല പതാക പ്രയാണം കണ്ണൂര്‍ പഴയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് നിന്നും ഇന്ന് (നവംബര്‍ 30) ഉച്ചകഴിഞ്ഞ് 3.30 ന് സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസിന് നല്‍കി കണ്ണൂര്‍ ബിഷപ് ഡോ. അലക്‌സ് വടക്കുംതല ഉദ്ഘാടനം ചെയ്യും.