കണിയാപുരം സെന്റ് വിൻസെന്റ്സ് ഹൈസ്കൂളിൽ പുതുതായി നിർമ്മിക്കുന്ന ബഹുനില മന്ദിരത്തിന്റെ ശിലാസ്ഥാപന കർമ്മം തിരുവനന്തപുരം അതിരൂപത അദ്ധ്യക്ഷൻ മോസ്റ്റ് റവ. ഡോ. തോമസ് ജെ നെറ്റോ നിർവഹിച്ചു. പുത്തൻ പ്രതീക്ഷകളുമായി നിർമ്മിക്കാനൊരുങ്ങുന്ന ഈ കെട്ടിടത്തിന്റെ ആകെ ചിലവ് രണ്ടരക്കോടി രൂപയാണ്.1947-ൽ സ്ഥാപിതമായ സെന്റ് വിൻസെന്റ് ഹൈസ്കൂളിന് 75 വർഷത്തെ പഴമയുണ്ട്.നിലവിൽ 22 അധ്യാപകരാണ് സ്കൂളിൽ സേവനമനുഷ്‌ഠിക്കുന്നത്. പുതിയ കെട്ടിട നിർമ്മാണത്തോടനുബന്ധിച്ച് നടന്ന ആശിർവാദ കർമ്മത്തിൽ അതിരൂപത അദ്ധ്യക്ഷൻ ശില ആശീർവദിക്കുകയും സ്ഥാപിക്കുകയും ചെയ്തു.ശേഷം നടന്ന പൊതുയോഗത്തിൽ ചിറയിൻകീഴ് എംഎൽഎ മുൻ ഡെപ്യൂട്ടി സ്പീക്കറുമായ വി. ശശി സ്കൂളിന്റെ വരുംകാല പുരോഗമന പ്രവർത്തനങ്ങൾക്കായി ആശംസകളർപ്പിച്ച് സംസാരിച്ചു. പരിപാടിയിൽ കോർപ്പറേറ്റ് മാനേജർ ഡയസൺ, ഫെറോന വികാരി ജെറോം ഫെർണാണ്ടസ്, പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ഹരീന്ദ്രനാഥ്, മറ്റു ജനപ്രതിനിധികൾ, സ്കൂൾ അധ്യാപകർ എന്നിവർ പങ്കെടുത്തു.