തലസ്ഥാന നഗരിയിലെ പ്രധാന നിരത്തുകളിൽ പ്രതിഷേധ തിരകളുയരുന്നു. സ്ത്രീകളും കുട്ടികളുമടങ്ങുന്ന വൻജനാവലിയാണ് പ്രതിഷേധത്തിനായി നിരത്തുകളിൽ അണിനിരന്നിരിക്കുന്നത്. ശക്തമായ മഴയിലും തീരത്താഞ്ഞടിക്കുന്ന തിരമാലകളെപ്പോൽ തീരജനതയുടെ ശബ്ദമുയരുകയാണ്.
മത്സ്യത്തൊഴിലാളികളുടെ അടിസ്ഥാന ആവശ്യങ്ങൾക്ക് നേരെ മുഖം തിരിക്കുന്ന സർക്കാർ സംവിധാനങ്ങളുടെ നിഷേധാത്മക നിലപാടിനെതിരെയാണ് മത്സ്യത്തൊഴിലാളികൾ കഴിഞ്ഞ തൊണ്ണൂറ് നാളുകളായി സമരം ചെയ്യുന്നത്. തിരുവനന്തപുരം ലത്തീൻ
ആറ്റിങ്ങൽ, സ്റ്റേഷൻകടവ്, ചാക്ക, തിരുവല്ലം, വിഴിഞ്ഞം, പൂവാർ, ഉച്ചക്കട, സെക്രെട്ടറിയേറ്റ് എന്നിവിടങ്ങളിലെ പ്രധാന പാതകൾ അതിരൂപത ജനങ്ങൾ ഉപരോധിക്കുന്നു.
രാവിലെ എട്ടു മണിമുതൽ വൈകുന്നേരം 3 മണിവരെയാണ് റോഡ് ഉപരോധിക്കുന്നത്.
മത്സ്യത്തൊഴിലാളികളുടെ ആവശ്യങ്ങൾ പരിഹരിക്കുന്നതിനായി സമരസമിതി ഉന്നയിച്ച ഏഴ് ആവശ്യങ്ങളിൽ ഒന്നിൽ പോലും അനുകൂലമായ നിലപാട് സർക്കാരും മന്ത്രി സഭ ഉപസമിതിയും ഉറപ്പുതരാൻ തയ്യാറാവാത്ത സാഹചര്യത്തിലാണ് അതിജീവന സമര വിജയത്തിനായി തിരുവനന്തപുരം ലത്തീൻ അതിരൂപതയിലെ ജനങ്ങളൊന്നടങ്കം പ്രതിഷേധവുമായി നിരത്തുകളിലിറങ്ങിയിരിക്കുന്നത്. ബസ് സ്റ്റാന്റുകളും, പ്രധാന ജംഗ്ഷനുകളും മത്സ്യത്തൊഴിലാളികൾ തുറമുടക്കിയാണ് ഉപരോധിക്കുന്നത്.