ഫ്രാൻസിസ് പാപ്പയുടെ അപ്പോസ്തലിക സന്ദർശനം ഇന്ന് ആരംഭിക്കും. കോംഗോയിലേക്കും ദക്ഷിണ സുഡാനിലേക്കുള്ള തന്റെ അപ്പോസ്തോലിക സന്ദർശനത്തെ പരിശുദ്ധ അമ്മയ്ക്ക് സമർപ്പിച്ചുകൊണ്ട് ഫ്രാൻസിസ് പാപ്പ സെന്റ് മേരി മേജർ ബസിലിക്ക സന്ദർശിച്ചു.
52 ദശലക്ഷത്തിലധികം കത്തോലിക്കർ താമസിക്കുന്ന രാജ്യമായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ തലസ്ഥാന നഗരമായ കിൻഷാസയിലേക്ക് പാപ്പ ഇന്ന് രാവിലെ പുറപ്പെട്ടു. ജോൺപോൾ രണ്ടാമൻ പാപ്പ 1985- ൽ കിൻഷാ സന്ദർശിച്ച് 37 വർഷങ്ങൾക്ക് ശേഷമാണ് മറ്റൊരു പാപ്പാ കോംഗോ സന്ദർശിക്കുന്നതെന്ന പ്രത്യേകതകൂടിയുണ്ട് ഈ അപ്പോസ്ത്തോലിക സന്ദർശനത്തിന്.
ജനുവരി 31 മുതൽ ഫെബ്രുവരി മൂന്നുവരെ ഫ്രാൻസിസ് പാപ്പാ കിൻഷാസയും, ഫെബ്രുവരി മൂന്ന് മുതൽ അഞ്ചുവരെ ദക്ഷിണ സുഡാനും സന്ദർശിക്കും. സമാധാനത്തിനായുള്ള എക്യുമെനിക്കൽ തീർത്ഥാടനം എന്നാണ് പാപ്പാ തന്റെ ഈ സന്ദർശനത്തെ വിശേഷിപ്പിക്കുന്നത്.