വഴയില: വഴയില ഇടവക വിദ്യാഭ്യാസ ശുശ്രൂഷ സമിതി സ്റ്റുഡൻസ് ഫോറം പ്രതിമാസ യോഗത്തോടൊപ്പം എട്ടാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കായി ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ഫെബ്രുവരി 08 ഞായറാഴ്ച നടന്ന പരിപാടിയിൽ ഇടവക വികാരി ഫാ. തമ്പി സേവ്യർ അധ്യക്ഷത വഹിച്ചു. കൗമാരപ്രായക്കാരായ വിദ്യാർത്ഥികൾക്കിടയിൽ വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ അവബോധം സൃഷ്ടിക്കുകയായിരുന്നു പരിപാടിയുടെ ലക്ഷ്യം. എക്സൈസ് ഉദ്യോഗസ്ഥനായ ശ്രീജിത്ത് ക്ലാസിന് നേതൃത്വം നൽകി. ലഹരിവസ്തുക്കളുടെ ഉപയോഗ മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ, നിയമപരമായ പ്രത്യാഘാതങ്ങൾ, ലഹരിയുടെ കെണിയിൽ വീഴാതെ കുട്ടികൾ പുലർത്തേണ്ട ജാഗ്രത എന്നിവ വിശദമായി ക്ലാസിൽ വിവരിച്ചു..

