പള്ളിത്തുറ: പള്ളിത്തുറ ഇടവകയിൽ അൽമായ ശുശ്രൂഷയും സാമൂഹ്യ ശുശ്രൂഷയും ജൂബിലി മെമ്മോറിയൽ ആശുപത്രിയും സംയുക്തമായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഒക്ടോബർ 26 ന് നടന്ന ക്യാമ്പ് ഇടവക വികാരി ഫാ. ബിനു ജോസഫ് ഉദ്ഘാടനം ചെയ്തു. ക്യാമ്പിൽ ജൂബിലി മെമ്മോറിയൽ ഹോസ്പിറ്റലിലെ വിദഗ്ധരായ ഡോക്ടർമാരുടെ സേവനം ലഭ്യമായി. ഓർത്തോപീഡിഷ്യൻസ് ഡോ. ആഷിക് ഈപ്പൻ, ഡോ. പോൾ മൈജോ ജനറൽ മെഡിസിൻ ഡോ. അനൂപ് വിൽസൺ, നഴ്സിംഗ് സൂപ്രണ്ട് സിസ്റ്റർ സരിതയുടെ നേതൃത്വത്തിലുള്ള നഴ്സിംഗ് ടീം, ബ്ലഡ് ബാങ്ക് ഇൻചാർജ് സിസ്റ്റർ ജോമിനയുടെ നേതൃത്വത്തിലുള്ള ലാബ് ടീം, ഫാർമസി ഇൻ ചാർജ് അഞ്ജനയുടെ നേതൃത്വത്തിലുള്ള ഫാർമസി ടീമും സജീവമായി ക്യാമ്പിൽ പ്രവർത്തിച്ചു. രക്ത പരിശോധനയും, ഡോക്ടർമാരുടെ നിർദ്ദേശപ്രകാരമുള്ള മരുന്നുകളും വിതരണം ചെയ്തു. ഇടവകയിൽ നിന്നും 25 പേർ രക്തദാനം ചെയ്ത് ക്യാമ്പിനെ വിജയിപ്പിച്ചു. ജൂബിലി മെമ്മോറിയൽ ഹോസ്പിറ്റൽ അസിസ്റ്റൻറ് മാനേജിംഗ് ഡയറക്ടർ ഫാദർ ബാബുരാജ് സന്നിഹിതനായിരുന്നു.

