പാലപ്പൂര്: കോവളം ഫെറോനയിലെ പാലപ്പൂര് ഹോളിക്രോസ് ഇടവകയിൽ വിദ്യാഭ്യാസ ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളുടെ സമഗ്രമായ വികസനം ലക്ഷ്യംവയ്ക്കുന്ന സ്റ്റുഡൻസ് ഫോറം രൂപീകരിച്ചു. ഏപ്രിൽ 11 ശനിയാഴ്ച നടന്ന ചടങ്ങിൽ ഇടവക വിദ്യാഭ്യാസ ശുശ്രൂഷ കൺവീനർ ദിവ്യ ദാനിയേൽ സ്വാഗതം പറഞ്ഞു. സിസ്റ്റർ പ്രതിനിധി സിസ്റ്റർ ലിറ്റിൽ തെരേസ ആശംസകൾ അർപ്പിച്ചു. ഫെറോന ആനിമേറ്റർ മേരി ഫാത്തിമ സ്റ്റുഡൻസ് ഫോറത്തിന്റ ലക്ഷ്യം, പ്രവർത്തനം, സ്റ്റുഡൻസ് ഫോറം യോഗസഹായി എന്നിവ കുട്ടികൾക്ക് പരിചയപ്പെടുത്തി. തുടർന്ന് സ്റ്റുഡൻസ് ഫോറം എക്സിക്യൂട്ടീവ് അംഗങ്ങളെ തിരഞ്ഞെടുത്തു. ഫോറം പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട സ്നേഹാ ജോസ് നന്ദി പറഞ്ഞു. 23 കുട്ടികളും, വിദ്യാഭ്യാസ ശുശ്രൂഷ സമിതി പ്രതിനിധികളും ഇതിൽ പങ്കെടുത്തു
