നെല്ലിയോട്: KCYM നെല്ലിയോട് യൂണിറ്റിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി ‘CHRISTUS FORTIS’ എന്നപേരിൽ പരീക്ഷ ഒരുക്ക ക്ലാസ് സംഘടിപ്പിച്ചു . ഫെബ്രുവരി 22-ന് രാവിലെ 9.00 മണിക്ക് സംഘടിപ്പിച്ച പരീക്ഷ ഒരുക്ക ക്ലാസിൽ 5 – 10 ക്ലാസ് വരെ പഠിക്കുന്ന 25 ഓളം വിദ്യാർഥികൾ പങ്കെടുത്തു. പരീക്ഷ പേടി മാറ്റാം, പരീക്ഷ ഒരുക്കം എന്നീ വിഷയയങ്ങളെ ആസ്പദമാക്കി നടന്ന ക്ലാസിന് ക്രൈസ്റ്റ് നഗർ സ്കൂൾ അധ്യാപകനായ ജസ്റ്റിൻ നേതൃത്വം നൽകി. പരീക്ഷകളോട് അനുബന്ധിച്ച് വിദ്യാർത്ഥികൾ അനുഭവിക്കുന്ന മാനസിക സമ്മർദ്ദങ്ങൾ കുറയ്ക്കുകയും, ഫലപ്രദമായ പഠനരീതികൾ പരിചയപ്പെടുത്തുകയും ചെയ്യുന്നതാണ് ക്ലാസിന്റെ പ്രധാന ലക്ഷ്യം.
പരീക്ഷയെ ആത്മവിശ്വാസത്തോടെ നേരിടാൻ വിദ്യാർത്ഥികൾക്ക് സഹായകമാകുന്ന നിർദേശങ്ങളും പ്രായോഗിക മാർഗ്ഗങ്ങളും ക്ലാസിൽ പങ്കുവെയ്ക്കുകയുണ്ടായി. തുടർന്ന് ഇടവക വികാരി ഫാ. വിജിൽ ജോർജ് നയിച്ച ദിവ്യകാരുണ്യ ആരാധന ഭക്തിനിർഭരമായി നടന്നു. വിദ്യാർത്ഥികളുടെ പഠനോപകരണങ്ങൾക്ക് പ്രത്യേക ആശീർവാദ കർമ്മവും സംഘടിപ്പിച്ചു.

