കാച്ചാണി: കാച്ചാണി ഇടവക വിദ്യാഭ്യാസ ശുശ്രൂഷ സമിതി മാതാപിതാക്കൾക്ക് വേണ്ടി ഗുഡ് പാരന്റിങ് (മികവുറ്റ രക്ഷാകർതൃത്വം) ക്ലാസ് സംഘടിപ്പിച്ചു. ഫെബ്രുവരി 8 ഞായറാഴ്ച നടന്ന ചടങ്ങിൽ ഇടവക വികാരി ഫാ. രജീഷ് രാജൻ അധ്യക്ഷത വഹിച്ചു. സെന്റ് ജോസഫ് സ്കൂൾ അധ്യാപിക ലിറ്റി ലുയ്‌സ് ടീച്ചർ ക്ലാസിന് നേതൃത്വം നൽകി. ക്ലാസിൽ മെച്ചപ്പെട്ട രക്ഷാകർതൃത്വ ശൈലികളെക്കുറിച്ച് അവബോധം നൽകി. മുപ്പതിലധികം രക്ഷകർത്താക്കൾ പങ്കെടുത്ത ക്ലാസിൽ ഇടവക വിദ്യാഭ്യാസ ശുശ്രൂഷ പ്രതിനിധികൾ സന്നിഹിതരായിരുന്നു.

