പേട്ട: ഇടവകയിലെ മതബോധന വിദ്യാർത്ഥികൾക്കും യുവജനങ്ങൾക്കും വേണ്ടി കെ.സി.വൈ.എം. പേട്ട സെൻ്റ് ആൻസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെയും ജീവിതശൈലി രോഗങ്ങളെപ്പറ്റിയും ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. മാർച്ച് 30-ന് പാരിഷ് ഹാളിൽവച്ച് നടന്ന ബോധവൽക്കരണ ക്ലാസ്സിന് തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. ലിനറ്റ് ജെ. മോറിസ് നേതൃത്വം നൽകി. ഇടവക വികാരി ഫാ. ഡേവിഡ്സൺ മുഖ്യപ്രഭാഷണം നടത്തി. ഇടവകയിലെ നൂറോളം വിദ്യാർത്ഥികളും യുവജനങ്ങളും അവരുടെ രക്ഷകർത്താക്കളും ക്ലാസ്സിൽ പങ്കെടുത്തു.