പള്ളം: സ്വയം സഹായ സംഘങ്ങളുടെ സാമ്പത്തിക ശാക്തീകരണവും സംരംഭകത്വം വികസനവുംസാധ്യമാക്കുന്നതിന്റെ ഭാഗമായി പുല്ലുവിള ഫെറോനയിൽ പള്ളം ഇടവകയിൽ എസ് എച്ച് ജി അംഗങ്ങളുടെ മാസചന്ത ഒരുക്കി. ജനുവരി 25 ശനിയാഴ്ച നടന്ന പരിപാടി പള്ളം ഇടവക വികാരി ഫാ. തദ്ദേയുസ് അരുളപ്പൻ ഉദ്ഘാടനം ചെയ്തു. ഇടവക സാമൂഹ്യ ശുശ്രൂഷ സിസ്റ്റർ പ്രതിനിധി സിസ്റ്റർ സീന, സിസ്റ്റർ ആനി, സിസ്റ്റർ ആലീസ് , സാമൂഹ്യ ശുശ്രൂഷ സെക്രട്ടറി സോണിയ, ആനിമേറ്റർ വളർമതി, ശ്രുതി എന്നിവർ ആശംസകളർപ്പിച്ചു. എസ് എച്ച് ജി അംഗങ്ങൾ തയ്യാറാക്കിയ വിവിധ ഇനം ഭക്ഷ്യ ഉൽപ്പന്നങ്ങൾ മാസചന്തയിൽ വിപണനം ചെയ്തു.