ബോംബെ അതിരൂപതയുടെ ഭരണസാരഥിയായിരുന്ന 80 വയസ്സു കഴിഞ്ഞ കർദ്ദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ് പ്രായാധിക്യം മൂലം സമർപ്പിച്ച രാജി ഫ്രാൻസീസ് പാപ്പാ സ്വീകരിച്ചു. അതിരൂപതയുടെ പുതിയ ഭരണസാരഥിയായി ആർച്ച്ബിഷപ്പ് ജോൺ റൊഡ്രീഗസ് . ബോംബെ അതിരൂപതയുടെ പുതിയ മെത്രാനായി ആർച്ച്ബിഷപ്പ് ജോൺ റോഡ്രീഗസ് സ്ഥാനമേൽക്കും. പ്രസ്തുത അതിരൂപതയുടെ പിന്തുടർച്ചാവകാശമുള്ള ആർച്ചുബിഷപ്പായി സേവനമനുഷ്ഠിച്ചു വരുകയായിരുന്നു അദ്ദേഹം.
സി.സി.ബി.ഐ-യുടെയും സി.ബി.സി.ഐ-യുടെയും പ്രസിഡൻ്റായിരുന്നു കർദ്ദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ്. 1944 ഡിസംബർ 24-ന് ഇന്ത്യയിലെ ബോംബെ അതിരൂപതയിൽ മുംബൈയിലെ മാഹിമിൽ ജനിച്ചു. 1970 ഡിസംബർ 20-ന് വൈദികനായി അഭിഷിക്തനായ അദ്ദേഹം പൊന്തിഫിക്കൽ അർബാനിയാന സർവകലാശാലയിൽ നിന്ന് കാനോൻ നിയമത്തിൽ ഡോക്ടറേറ്റും പൊന്തിഫിക്കൽ ഗ്രിഗോറിയൻ സർവകലാശാലയിൽ നിന്ന് നിയമശാസ്ത്രത്തിൽ ഡിപ്ലോമയും നേടി.