നെല്ലിയോട്: നെല്ലിയോട് ഇടവകയിലെ യുവജനങ്ങൾ ഈ വർഷത്തെ ക്രിസ്തുമസിന് തെരുവിലെ ജീവിതങ്ങൾക്ക് സ്നേഹത്തിന്റെ പുതപ്പ് (കമ്പിളി പുതപ്പ്) നൽകി അർഥവത്തും അവിസ്മരണീയവുമാക്കി. ‘പിള്ളക്കച്ച’ എന്ന പേരിൽ നടന്ന പരിപാടിയിൽ തിരുവനന്തപുരം നഗരത്തിലെ തെരുവോരങ്ങളിൽ ഉറങ്ങുന്നവർക്ക് കമ്പിളി പുതപ്പുകൾ വിതരണം ചെയ്തു. ഇടവകയിലെ കെ.സി.വൈ.എം അംഗങ്ങൾ തമ്പാനൂർ, ചാക്ക, ഈഞ്ചക്കൽ, ശംഖുമുഖം എന്നിവടങ്ങൾ സന്ദർശിച്ചാണ് പിള്ളക്കച്ച പരിപാടി പൂർത്തീകരിച്ചത്. ഇടവക വികാരി ഫാ. വിജിൽ ജോർജ്ജ് യുവജനങ്ങളുടെ ഈ സത്കർമ്മത്തിന് നേതൃത്വം നൽകി.