വലിയതുറ: തിരുവനന്തപുരം ലത്തീൻ അതിരൂപതയിലെ വലിയതുറ സെന്റ് ആന്റണീസ് ഫൊറോനാ ദേവാലയത്തിൽ ആറുമണിക്കൂർകൊണ്ട് സമ്പൂർണ്ണ ബൈബിൾ കൈയ്യെഴുത്തുപ്രതി തയ്യാറാക്കി വിസ്മയം തീർത്തു. സ്ക്രിപ്ത്തൂറ 2024 എന്നപേരിൽ നടന്ന പരിപാറ്റിയിലാണ് ബൈബിൾ കൈയ്യെഴുത്ത്പ്രതി 6 മണിക്കൂറിൽ തയ്യാറാക്കിയത്. ഇടവകയുടെ ഈ ചരിത്ര സംഭവത്തിൽ പങ്കുചേരാൻ ആയിരത്തിലധികം ഇടവകമക്കൾ പങ്കാളികളായി.
വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ കാൽപാദങ്ങൾ കൊണ്ട് അനുഗ്രഹീതമായ വലിയതുറ പുതുചരിത്രം രചിച്ചതിന്റെ ചാരിതാർഥ്യത്തിലാണ്. വിസ്മയം തീർത്തതിനെക്കാളുപരി ഈ കാലഘട്ടത്തിലെ ഒരു വിശ്വാസ സാക്ഷ്യം കൂടിയാണെന്ന് ഇതിന് നേതൃത്വം നൽയ ഇടവക വികാരി ഫാ. സാബാസ് ഇഗ്നേഷ്യസ് പറഞ്ഞു. ഈ യ്ജ്ഞത്തിൽ ഒപ്പമുണ്ടായിരുന്ന സഹവികാരി ഫാ. സഫിൻ ഐഷൻ, ഡീക്കൻ വിജിൽ, ഇടവക കമ്മിറ്റി അംഗങ്ങൾ, ഇടവക ജനങ്ങൾ എന്നിവർക്കെല്ലം ആശംസകളും ദൈവാനുഗ്രഹങ്ങളും ഇടവകവികാരി നേർന്നു.