പുതിയതുറ: സെന്റ് നിക്കൊളാസ് എൽ.പി. എസിൽ ഭക്ഷ്യമേള സംഘടിപ്പിച്ചും, കുട്ടികളിൽ നിന്നും അധ്യാപകരിൽ നിന്നും സംഭാവന സ്വീകരിച്ചും സമാഹരിച്ച 45000 രൂപ തിരുവനന്തപുരം ജില്ലാ കളക്ടർക്ക് കൈമാറി. ഈ തുക സമാഹരിക്കുന്നതിന്റെ ആദ്യഘട്ടമായി ഓഗസ്റ്റ് രണ്ടിന് വിദ്യാലയത്തിൽ ഒരു ഭക്ഷ്യമേള സംഘടിപ്പിക്കുകയുണ്ടായി. രക്ഷിതാക്കളുടെയും കുട്ടികളുടെയും പ്രവർത്തനത്തിന്റെ ഫലമായി ഭക്ഷ്യമേള വൻ വിജയമായിരുന്നു. തുടർന്ന് നടന്ന സ്കൂൾ അസംബ്ലിയിൽ കുട്ടികളിൽ നിന്ന് അവരുടെ കഴിവിനനുസരിച്ചുള്ള തുക സമാഹരിക്കുകയും ശേഷം അധ്യാപകരുടെ വിഹിതവും ചേർത്ത 45,000 രൂപയാണ് ഇന്ന് ജില്ലാ കളക്ടർ മുഖേന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറിയത് . സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി പി. ഹെപ്‌സി ലോപ്പസ്, പി.ടി.എ. പ്രസിഡണ്ട് ശ്രീമാൻ യൂജിൻ നിക്കോളാസ്, സ്കൂൾ ലീഡർ മാസ്റ്റർ സ്റ്റിവ മിഷൽ, വിദ്യാർത്ഥി പ്രതിനിധികൾ, അധ്യാപകർ എന്നിവരുടെ സാന്നിധ്യത്തിലാണ് പ്രസ്തുത തുക കൈമാറിയത്.