പരുത്തിയൂർ: തിരുനാൾ ദിനത്തിൽ പരുത്തിയൂർ ഇടവക കെ.സി.വൈ.എം. പരുത്തിയൂർ വിശുദ്ധ മരിയ മഗ്ദലേന ഇടവക തിരുനാളിന് ദൈവാലയത്തിൽ എത്തിച്ചേരുവാൻ സാധിക്കാത്ത കിടപ്പ് രോഗികളെ തിരുനാൾ ദിനത്തിൽ സന്ദർശിക്കുകയും അവരോടൊപ്പം സമയം ചില്വഴിച്ചുകൊണ്ട് പ്രാർത്ഥിച്ചും, ശുശ്രൂഷിച്ചും, സ്നേഹസമ്മാനങ്ങൾ നല്കിയുമാണ് മാതൃകയായത്. ഇടവകയിലെ സുമനസ്സുകളുടെ സഹായത്താൽ നടത്തിയ മഹനീയമായ കാരുണ്യപ്രവർത്തി “സ്നേഹസമ്മാനം” എന്ന പേരിലാണ് നടപ്പിലാക്കിയത്. പരിപാടിയിൽ യുവജനങ്ങളോടൊപ്പം ഇടവക വികാരിയും ഇടവകയിലെ സന്യസ്തരും ചേർന്നുകൊണ്ട് അവർക്ക് പിന്തുണ നല്കി.