ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് പാളയം സെന്റ് ജോസഫ്സ് കത്തീഡ്രൽ ദേവാലയത്തിൽ വച്ച് ക്രിസ്തുരാജപുരം, പാളയം, നീരോടി, മര്യനാട് ഇടവകകളിൽ നിന്നും നാലു പേർ പൗരോഹിത്യ, ഡീക്കൻ പട്ടങ്ങളിലേക്ക് അഭിഷേകം ചെയ്യപ്പെടും. അഭി. തോമസ് നെറ്റോ പിതാവ് മുഖ്യ കാർമ്മികനായിരിക്കും. ഡീ. സുജിത്തും, ഡീ. ജോർജ്ജ് ലിജോയുമാണ് വൈദികരായി അഭിഷേകം ചെയ്യപ്പെടുക. ബ്ര. ജോയി ആന്റണിയും, ബ്ര. വിൻസെന്റ് കുമാറുമാണ് നവഡീക്കന്മാരാവുക.
- ഡീക്കൻ സുജിത് ജയദേവൻ
1990 ജൂൺ മാസം 14 തീയതി ജയദേവന്റേയും മേരിയുടേയും രണ്ടു മക്കളിൽ ഒന്നാമനായി ക്രിസ്തുരാജപുരം ഇടവകയിൽ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം 2006 ജൂണിൽ സെന്റ് വിൻസെന്റ്സ് മൈനർ സെമിനാരിയിൽ ചേർന്നു. തുടർന്ന് തത്ത്വശാസ്ത്രം ബാംഗ്ലൂർ സെന്റ് പീറ്റേർസ് പൊന്തിഫിക്കൽ സെമിനാരിയിലും ദൈവശാസ്ത്രം പോർച്ചുഗൽ ലിസ്ബൺ രൂപതയിലെ ഒലിവായിഷ് സെമിനാരിയിലും, ലിസ്ബൺ കാത്തലിക് സർവ്വകശാലയിലും പൂർത്തിയാക്കി.
2.ഡീക്കൻ ജോർജ് ലിജോ
1992 ഏപ്രിൽ 9-ആം തീയതി ചെല്ലപ്പൻ ജോർജിന്റെയും ഹാരിയറ്റ് ജോർജിന്റെയും മൂന്ന് മക്കളിൽ രണ്ടാമാനായി പാളയം ഇടവകയിൽ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം 2007 ജൂണിൽ സെന്റ് വിൻസെന്റ്സ് മൈനർ സെമിനാരിയിൽ ചേർന്നു. തുടർന്ന് തത്ത്വശാസ്ത്രം പൂനൈ പേപ്പൽ സെമിനാരിയിലും ദൈവശാസ്ത്രവും, തത്ത്വശാസ്ത്രത്തിൽ ലൈസെന്റിയേറ്റും Pontificio Collegio Urbano de Propaganda Fide യിലും Pontifical Urban സർവ്വകശാലയിലും പൂർത്തിയാക്കി.
- ബ്രദർ ജോയ് ആന്റണി
1991 ഒക്ടോബർ 30-ആം തീയതി രാജുവിന്റെയും സെൽവറാണിയുടെയും മൂന്ന് മക്കളിൽ മൂന്നാമനായി നീരോടി ഇടവകയിൽ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം 2007 ജൂണിൽ സെന്റ് വിൻസെന്റ്സ് മൈനർ സെമിനാരിയിൽ ചേർന്നു. തുടർന്ന് തത്ത്വശാസ്ത്രം പൂനൈ പേപ്പൽ സെമിനാരിയിലും ദൈവശാസ്ത്രം നെതർലാൻഡിലെ ഹ്രോട്ട് സെമിനാരി റോൾതുക്കിലും പൂർത്തിയാക്കി. - ബ്രദർ വിൻസെന്റ് കുമാർ 1991 നവംബർ 16 ആം തീയതി കുമാർ ജോണിന്റെയും റോസമ്മയുടെയും മൂന്നു മക്കളിൽ ഒന്നാമനായി മരിയനാട് ഇടവകയിൽ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം 2007 ജൂണിൽ സെന്റ് വിൻസെന്റ്സ് മൈനർ സെമിനാരിയിൽ ചേർന്നു. തുടർന്ന് തത്ത്വശാസ്ത്രം ആലുവ carmelgiriസെമിനാരിയിലും ദൈവശാസ്ത്രം നെതർലാൻഡിലെ ഹ്രോട്ട് സെമിനാരി റോൾതുക്കിലും പൂർത്തിയാക്കി.