കോട്ടയം: വിജയപുരം രൂപതയുടെ സഹായമെത്രാനായി ഫ്രാൻസിസ് പാപ്പ നിയമിച്ച മോൺ. മഠത്തിപറമ്പലിന്റെ മെത്രാഭിഷേകം ഫെബ്രിവരി 12 തിങ്കളാഴ്ച നടക്കും. ഉച്ചയ്ക്ക് 2.30 മണിക്ക് കോട്ടയം വിമലഗിരി കത്തീഡ്രലിൽ വച്ചയിരിക്കും മെത്രാഭിഷേക തിരുകർമ്മങ്ങൾ നടക്കുക. ഇതിനായുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു.
വിജയപുരം രൂപതാ വികാരി ജനറലായി സേവനം ചെയ്തുവരികയായിരുന്നു അൻപത്തിരണ്ടുകാരനായ മോൺ. മഠത്തിപറമ്പിൽ. പാമ്പനാർ തിരുഹൃദയ ഇടവകയിൽ 1972 ഏപ്രിൽ ആറിനാണ് നിയുക്ത മെത്രാന്റെ ജനനം. ഇടവകയിൽ ഇപ്പോഴും കപ്യാരായി സേവനം ചെയ്യുന്ന അലക്സാണ്ടറിന്റെയും പരേതയായ തെരേസയുടെയും ഏക മകനാണ്. കോട്ടയം ഇൻഫന്റ് ജീസസ് മൈനർ സെമിനാരിയിലും ആലുവ കാർമൽഗിരി സെന്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരിയിലും വൈദികപരിശീലനം നടത്തി. റോമിലെ സെന്റ് ആൻസലേം പൊന്തിഫിക്കൽ അത്തെനേവുമിൽ നിന്ന് ലിറ്റർജിയിൽ ലൈസൻഷ്യേറ്റും ഉർബാനിയാന സർവകലാശാലയിൽ നിന്ന് ഡോഗ്മാറ്റിക് തിയോളജിയിൽ ഡോക്ടറേറ്റും നേടി.