വെള്ളയമ്പലം: തിരുവനന്തപുരം ലത്തീൻ അതിരൂപത കെ..സി.വൈ.എമ്മിന്റെ നേതൃത്വത്തിൽ യുവജന ദിനാഘോഷവും വിശുദ്ധ കാർലോ അക്യുറ്റിസ് സ്കോളർഷിപ്പ് വിതരണവും നടന്നു. വെള്ളയമ്പലം ആനിമേഷൻ സെന്ററിൽ രൂപത പ്രസിഡന്റ് രാജീവ് അധ്യക്ഷത വഹിച്ച ചടങ്ങ് ഗതാഗത വകുപ്പ് മന്ത്രി സി.പി ജോൺ ഉദ്ഘാടനം ചെയ്തു. കെ.സി.വൈ.എം രൂപത ഡയറക്ടർ ഫാ. ഡാർവിൻ ഫെർണാണ്ടസ് ആന്റണി ആമുഖ പ്രഭാഷണം നടത്തി. കെ.സി.വൈ.എം സംസ്ഥാന ഡയറക്ടർ ഫാ. ഡിറ്റോ കൂള, രൂപത ആനിമേറ്റർ സിസ്റ്റർ ആൻസി എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. യുവജനദിനാഘോഷത്തിന്റെ ഭാഗമായി രൂപതയിലെ സാമ്പത്തിക പരാധീനത നേരിടുന്ന വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പ് വിതരണവും നടന്നു. രൂപത ജനറൽ സെക്രട്ടറി ശ്യാം കുമാറും മറ്റ് സമിതി അംഗങ്ങളും സന്നിഹിതരായിരുന്നു.

