വെള്ളയമ്പലം: തിരുവനന്തപുരം ലത്തീൻ അതിരൂപത കെ.സി.എസ്.എൽ. 2025 – 26 അധ്യയന വർഷത്തെ വാർഷിക സമ്മേളനം ലിറ്റിൽ ഫ്ലവർ പാരിഷ് ഹാൾ, വെള്ളയമ്പലത്ത് വച്ച് ഫെബ്രുവരി ഏഴാം തീയതി നടന്നു. സമ്മേളനത്തിന്റെ ഉദ്ഘാടനവും, അതിരൂപതലത്തിലും സംസ്ഥാനതലത്തിലും കലാസാഹിത്യ മത്സരങ്ങളിൽ വിജയികളായവർക്കുള്ള സമ്മാനവിതരണവും തിരുവനന്തപുരം ലത്തീൻ അതിരൂപത വിദ്യാഭ്യാസ ശുശ്രൂഷ ഡയറക്ടർ ഫാ. സജു റോൾഡൻ നിർവഹിച്ചു. അതിരൂപത കെ.സി.എസ്.എൽ. ഡയറക്ടർ റവ. ഫാ.നിജു അജിത്ത് അധ്യക്ഷത വഹിച്ചു. അതിരൂപത തലത്തിൽ നടത്തപ്പെടുന്ന ക്രേദോ ക്വിസ് മത്സരത്തിനുള്ള സമ്മാനങ്ങളും സെബാനിയൻ മെമ്മോറിയൽ എവർ റോളിങ് ട്രോഫിയും പ്രസ്തുത സമ്മേളനത്തിൽ വിതരണം ചെയ്തു. അതിരൂപത കെ.സി.എസ്.എൽ. എക്സിക്യൂട്ടീവ് അംഗം അനില ടീച്ചർ സ്വാഗതം ആശംസിച്ച യോഗത്തിൽ പ്രസിഡൻ്റ് മേരി റാണി ടീച്ചർ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. വ്യത്യസ്ത വിദ്യാലയങ്ങളിൽ നിന്നായി 200 ഓളം കുട്ടികളും അധ്യാപകരും പങ്കെടുത്ത യോഗത്തിന് സംസ്ഥാന കെ. സി. എസ്. എൽ. എക്സിക്യൂട്ടീവ് അംഗം ആലീസ് ഫെർണാണ്ടസ് നന്ദി പ്രകാശിപ്പിച്ചു.

