മേനംകുളം: തിരുവനന്തപുരം ലത്തീൻ അതിരൂപത കെ.സി.എസ്.എൽ ലീഡേഴ്സിനായി “ഗ്രെയ്സ് വിഗ്സ്”എന്ന പേരിൽ Faith Celebration Program നടത്തി. സംഗമം ആർച്ച്ബിഷപ് തോമസ് ജെ. നെറ്റോ ഉദ്ഘാടനം ചെയ്തു. രണ്ടുദിവസങ്ങളിലായി മേനംകുളം അനുഗ്രഹ ഭവൻ ധ്യാനകേന്ദ്രത്തിൽ നടന്ന പരിപാടിയിൽ KCSL നേതൃത്വത്തിന് ദൈവാനുഭവത്തോടുകൂടി തങ്ങളുടെ കഴിവുകളെ വികസിപ്പിക്കുവാനുള്ള പരിശീലനം ലഭ്യമാക്കി. രണ്ടാം ദിനം ബിഷപ് ക്രിസ്തുദാസ് സന്ദർശനം നടത്തി കുട്ടികളുമായി സംവദിച്ചു. ഫാ. അരുൺ മാത്യു തൈപറമ്പിലിന്റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ മുപ്പത്തിയഞ്ചോളം യുവജനങ്ങൾ പങ്കെടുത്ത ‘റോഡ് ബാൻഡ്’ പരിപാടിയെ മനോഹരമാക്കി. വിവിധ സ്കൂളുകളിൽ നിന്നായി നൂറോളം കുട്ടികൾ ഈ പരിപാടിയിൽ പങ്കെടുത്തു.