വെള്ളയമ്പലം: തിരുവനന്തപുരം അതിരൂപതയിൽ കെ.സി.എസ്.എൽ പ്രസ്ഥാനത്തിന് പുതിയ ആനിമേറ്റർമാരെ തിരഞ്ഞെടുത്തു. വെള്ളയമ്പലത്ത് നടന്ന ആനിമേറ്റേഴ്സ്മാരുടെ സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. കെ.സി.എസ്.എൽ അതിരൂപത എക്സിക്യുട്ടീവ് സെക്രട്ടറി ഫാ. ഡേവിഡ്സൻ ജസ്റ്റസ് അധ്യക്ഷത വഹിച്ച സമ്മേളനം ആർ. സി. സ്കൂൾ മാനേജർ ഫാ. സൈറസ് കളത്തിൽ ഉദ്ഘാടനം ചെയ്തു. കെ.സി.എസ്.എൽ ആനിമേറ്റേഴ്സിന്റെ ചുമതലകളെക്കുറിച്ച് എലിസബത്ത് ലിസി ടീച്ചർ ക്ലാസ് നയിച്ചു. തുടർന്ന് ഫാ. ഡേവിഡ്സൻ ജസ്റ്റസ് ഭാവിപ്രവർത്തനങ്ങളെ വിശദീകരിക്കുകയും വരും വർഷങ്ങളിൽ LP,UP,HS,HSSS വിഭാഗങ്ങളിൽ സ്കൂളുകളിലെ പ്രവർത്തനങ്ങൾ വിലയിരുത്തി മികച്ച സ്കൂളുകൾക്ക് അവർഡ് നല്കുമെന്ന് അറിയിച്ചു.
2024 – 26 വർഷത്തെ പുതിയ ഭാരവാഹികളായി താഴെപറയുന്നവരെ തിരഞ്ഞെടുത്തു. പ്രസിഡന്റ് മേരിറാണി ടീച്ചർ (സെന്റ്. റോക്ക്സ് HSS തോപ്പ്) വൈസ് പ്രസിഡന്റുമാർ ആലിസ് ടീച്ചർ (കാർമ്മൽ HSS വഴുതക്കാട്), അനില ടീച്ചർ (റോസ്മിനി കോൺവെന്റ്, ചെറിയതുറ) ഓർഗൈനൈസർ സിസ്റ്റർ സിനി (സെന്റ്. ജോസഫ്സ് LPS, കൊച്ചുവേളി) ട്രഷറർ ബ്രദർ ഷിജോ ആർ. ജി. (Regent KCSL) എക്സിക്യുട്ടിവ് അംഗങ്ങളായി LP വിഭാഗം ഷെർളി ടീച്ചർ (കാർമ്മൽ HSS വഴുതക്കാട്), UP വിഭാഗം ജെനിഫർ ടീച്ചർ (വിശ്വപ്രകാശ് സെൻട്രൽ സ്കൂൾ, മങ്കാട്ടുകടവ്), HS വിഭാഗം ദിനേഷ് നായകം സർ (സെന്റ്. ജോസഫ്സ് HSS തിരുവനന്തപുരം) , HSSS വിഭാഗം ശ്രീ. ബിജി എം. സാമുവേൽ സർ (സെന്റ്. മേരീസ് HSS വെട്ടുകാട്) എന്നിവരെ തിരഞ്ഞെടുത്തു.
ഫൊറോന കോ-ഓർഡിനേറ്റർമാരായി പുല്ലുവിള ഫൊറോന – സിസ്റ്റർ റിനി (ലിയോ XIII HSS, പുല്ലുവിള), കോവളം ഫൊറോന മാർഗ്രറ്റ് ടീച്ചർ (സെന്റ്. മേരിസ് HSS, വിഴിഞ്ഞം), വലിയതുറ ഫൊറോന രഞ്ജിമ ടീച്ചർ (സെന്റ്. ആന്റണീസ് HSS, വലിയതുറ), പുതുക്ക്കുറിച്ചി & കഴക്കൂട്ടം ഫൊറോനകൾക്കായി ഗിജി ടീച്ചർ (പള്ളിത്തുറ HSS), അഞ്ചുതെങ്ങ് ഫൊറോന മിനി ടീച്ചർ (സെന്റ്. അലോഷ്യസ് UPS, മാമ്പള്ളി), പാളയം, പേട്ട ഫൊറോനകൾക്കായി മോളി ടീച്ചർ (ഹോളി ഏൻജൽസ് HSS, വഞ്ചിയൂർ) എന്നിവരെ തിരഞ്ഞെടുത്തു.