വെള്ളയമ്പലം: ന്യൂനപക്ഷ കമ്മിഷന്റെ കീഴിൽ സംസ്ഥാനത്തെ ന്യൂനപക്ഷങ്ങൾക്കായി നടത്തി വരുന്ന വിവിധ സേവനങ്ങളെ കുറിച് വിവരിക്കുന്ന സെമിനാറും യോഗവും വെള്ളയമ്പലത്ത് നടക്കും. ജൂൺ 26 ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് വെള്ളയമ്പലം പാരിഷ് ഹാളിൽ വച്ചാണ് പ്രസ്തുത യോഗവും സെമിനാറും ഒരുക്കിയിരിക്കുന്നത്. ന്യൂനപക്ഷങ്ങൾക്ക് ലഭ്യമാകുന്ന വിവിധ സേവനങ്ങളെ കുറിച്ച് ന്യൂനപക്ഷ സമുദായമായ ലത്തീൻ സമുദായത്തിലെ അംഗങ്ങളും വ്യക്തമായി അറിഞ്ഞിരിക്കേണ്ടതുണ്ട്. അതിന് സഹായിക്കുന്ന ഈ യോഗത്തിലും സെമിനാറിലും സമുദായത്തിലെ എല്ലാ അംഗങ്ങളും പ്രത്യേകിച്ച് സാമൂഹ്യ സേവന മേഖകളിൽ പ്രവർത്തിക്കുന്നവരും, യുവജനങ്ങളും, അൽമായ സംഘടനകളിൽ പ്രവർത്തിക്കുന്നവരും പങ്കെടുക്കണമെന്ന് സാമൂഹ്യ ശൂശ്രൂഷ ഡയറക്ടർ ഫാ. ആഷ്ലിൻ ജോസ്, യുവജന ശുശ്രൂഷ ഡയറക്ടർ ഫാ. ഡാർവിൻ ഫെർണാണ്ടസ്, അൽമായ ശുശ്രൂഷ ഡയറക്ടർ ഫാ. മൈക്കിൾ തോമസ് എന്നിവർ അഭ്യർത്ഥിച്ചു.