പാളയം: തിരുവനന്തപുരം അതിരൂപത കുടുംബപ്രേഷിത ശുശ്രൂഷയുടെ പ്രോ-ലൈഫ് പ്രവർത്തനങ്ങളുടെ ഭാഗമായി അതിരൂപതയിലെ പ്രോ-ലൈഫ് കുടുംബങ്ങളിലെ ഒൻപത് കുഞ്ഞുങ്ങൾക്ക് ബിഷപ്പിന്റെ കാർമികത്വത്തിൽ മാമോദീസ നൽ കി. ഇന്ന് വൈകുന്നേരം 4 മണിക്ക് പാളയം സെയിന്റ് ജോസഫ്സ് മെട്രോപോളിറ്റൻ കത്തീഡ്രലിൽ നടന്ന ചടങ്ങിന് അഭിവന്ദ്യ ക്രിസ്തുദാസ് പിതാവ് കാർമികത്വം വഹിച്ചു. പ്രോ-ലൈഫ് കുടുംബങ്ങളിലെ 9 കുഞ്ഞുങ്ങളെ അഭിവന്ദ്യ പിതാവ് തിരുസഭയിലേക്ക് സ്വാഗതം ചെയ്തു.
തെക്കേകൊല്ലങ്കോട് ഇടവകയിലെ ഫൈസർ ഷൈനി ദമ്പതികളുടെ നാലാമത്തെ കുഞ്ഞ് എബ്നർ എബി ഫൈസർ, വെട്ടുകാട് ഇടവകയിലെ പീറ്റർ പോൾ സ്റ്റെഫി ദമ്പതികളുടെ നാലാമത്തെ കുഞ്ഞ് അബ്രഹാം പീറ്റർ പോൾ, പരുത്തിയൂർ ഇടവകയിലെ അൻസ്കർ റിൻസി ദമ്പതികളുടെ നാലാമത്തെ കുഞ്ഞ് എബി, പൂന്തുറ ഇടവകയിലെ ഷാജു വിമല ഷാജു ദമ്പതികളുടെ നാലാമത്തെ കുഞ്ഞ് കാർലോ ഷാജു, ഇതേ ഇടവകയിൽതന്നെ റ്റൈറ്റസ് സിജി ദമ്പതികളുടെ നാലാമത്തെ കുഞ്ഞ് ക്ലാര, വിഴിഞ്ഞം ഇടവകയിലെ റിച്ചാർഡ് പനിയമ്മ ദമ്പതികളുടെ അഞ്ചാമത്തെ കുഞ്ഞ് ഗ്രേസ് റിച്ചാർഡ്, മുങ്ങോട് ഇടവകയിലെ ആന്റണി ഷോമിത ദമ്പതികളുടെ നാലാമത്തെ കുഞ്ഞ് ലൂക്ക് ക്രിസ് ആന്റണി, അഞ്ചുതെങ്ങ് ഇടവകയിലെ രാജേഷ്, ഫിനിഷ്യ ദമ്പതികളുടെ നാലും അംചും കുഞ്ഞുങ്ങളായ റിഹൻ രാജേഷ്, റിയാൻ രാജേഷ് എന്നിവരാണ് ഇന്ന് അഭിവന്ദ്യ പിതാവിൽ നിന്ന് മാമോദീസ സ്വീകരിച്ചത്.
മാമോദീസ സ്വീകരണത്തിന് ശേഷം കുഞ്ഞുങ്ങളുടെ മെമന്റോയും ജീവൻ സ മൃദ്ധി പദ്ധതി പ്രകാരമുള്ള കുഞ്ഞുങ്ങളുടെ പേരിലുള്ള സമ്പാദ്യ പദ്ധതിയുടെ രേഖകളും മാതാപിതാക്കൾ ബിഷപ്പിൽ നിന്നും സ്വീകരിച്ചു. പ്രോ-ലൈഫ് കുടുംബങ്ങളെ ആദരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായി കുടുംബപ്രേഷിത ശുശ്രൂഷയിലൂടെ അഭിവന്ദ്യ പിതാക്കന്മാർ ഇന്നുവരെ 59 കുഞ്ഞുങ്ങൾക്ക് മാമോദീസ നല്കിയതായി ശുശ്രൂഷ ഡയറക്ടർ ഫാ. റിച്ചാർഡ് സക്കറിയാസ് അറിയിച്ചു. ചടങ്ങിൽ കുടുംബ ശുശ്രൂഷ അസിസ്റ്റന്റ് ഡയറക്ടർ ഫാ. ജെനിസ്റ്റൻ, സ്റ്റാഫ് അംഗങ്ങൾ, കുഞ്ഞുങ്ങളുടെ ബന്ധുക്കൾ ഉൾപ്പെടെയുള്ളവർ സന്നിഹിതരായിരുന്നു.