കോവളം: തിരുവനന്തപുരം അതിരൂപത ബി.സി.സി. കമ്മീഷന്‍ ഡയറക്ടറി പ്രകാശനം ചെയ്തു. മാര്‍ച്ച് മാസം 29-ാം തീയതി കോവളം ക്രിസ്തു ജയന്തി ആനിമേഷന്‍ സെന്‍ററില്‍ നടന്ന കേരള റീജണല്‍ ടീം അംഗങ്ങളുടെ കൂടിവരവിലാണ് ഡയറക്ടറിയുടെ പ്രകാശന കർമ്മം നടന്നത്. കെ.ആർ.എൽ.സി.സി ബി.സി.സി. കമ്മീഷന്‍ എക്സിക്യൂട്ടീവ് സെക്രട്ടറി ഫാ. ജോണ്‍സണ്‍ പുത്തന്‍വീട്ടില്‍ ഡയറക്ടറി പ്രകാശനം ചെയ്യുകയും അതിരൂപത റിസോഴ്സ് ടീം പ്രതിനിധികള്‍ ശ്രീമാന്‍ അജിത് പെരേര, ശ്രീമാന്‍ സെല്‍വിയൂസ് രാജന്‍ എന്നിവര്‍ ഏറ്റുവാങ്ങുകയും ചെയ്തു. ഡയറക്ടറി പ്രകാശനം ചെയ്യാന്‍ സാധിച്ചത് അഭിമാനകരമാണെന്നും മറ്റ് രൂപതകള്‍ക്ക് അനുകരണീയമായ മാതൃകയാണെന്നും പ്രകാശനവേളയില്‍ ഫാ. ജോണ്‍സണ്‍ പുത്തന്‍വീട്ടില്‍ അഭിപ്രായപ്പെട്ടു. അതിരൂപത ബി.സി.സി. കമ്മീഷന്‍ അംഗങ്ങള്‍, ഫെറോന എക്സിക്യൂട്ടീവ്, ബി.സി.സി. കമ്മീഷന്‍ സ്ഥിതിവിവര കണക്കുകള്‍, നാളിതുവരെ നടന്ന ഹോം മിഷന്‍ എന്നിവയാണ് ഡയറക്ടറിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.