വെള്ളയമ്പലം: ലോക വനിതാദിനത്തോടനുബന്ധിച്ച് കെ.സി.വൈ.എം തിരുവനന്തപുരം അതിരൂപതയുടെ നേതൃത്വത്തിൽ വനിതാദിനം ആഘോഷിച്ചു.
വെള്ളയമ്പലത്ത് നടന്ന ആഘോഷ പരിപാടിയിൽ കെ.സി.വൈ.എം അതിരൂപത വൈസ് പ്രസിഡൻറ് കുമാരി ആൻസി സ്റ്റാൻസിലാസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ KLCWA വലിയതുറ ഫൊറോന പ്രസിഡന്റും, വലിയതുറ വാർഡ് കൗൺസിലറും, ബീമാ മാഹീൻ മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപികയുമായ ഐറിൻ ടീച്ചർ ഉദ്ഘാടനം ചെയ്തു. കെ.സി.വൈ.എം. അതിരൂപത ഡയറക്ടർ ഫാ. ഡാർവിൻ ഫെർണാണ്ടസ് ആശംസകളർപ്പിച്ചു.
വനിതാദിനത്തോടനുബന്ധിച്ച് കെ.സി.വൈ.എം. അതിരൂപത സമിതിയിലും ഫെറോനാ സമിതികളിലും രൂപത റിസോഴ്സ് ടീമിലും പ്രവർത്തിച്ചുവരുന്ന വനിതകളെയും ആനിമേഷൻ സെന്ററിലും ബിഷപ്പ് ഹൗസിലുമായി പ്രവർത്തിക്കുന്ന നോൺ അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫുകളെയും ആദരിച്ചു. സമൂഹത്തിൽ വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനും അതുമൂലം ഉണ്ടാകുന്ന വിപത്തുകൾക്കുമെതിരെ പ്രസിഡന്റ് ജോൺ ബ്രിട്ടോ വാൾട്ടറുടെ നേതൃത്വത്തിൽ യുവജനങ്ങൾ ലഹരി വിരുദ്ധ പ്രതിജ്ഞചൊല്ലി. കെ.സി.വൈ.എം. രൂപത ആനിമേറ്റർ സിസ്റ്റർ ആൻസി, ജനറൽ സെക്രട്ടറി രാജീവ്, മറ്റ് സമിതി അംഗങ്ങളായ ഐസക്, കെവിൻ, വിമിൻ, മെറിൻ, സയാന, സനു സാജൻ, നിമിഷ, സ്റ്റെബി എന്നിവർ സന്നിഹിതയായിരുന്നു. കെ.സി.വൈ.എം. രൂപതാ സെക്രട്ടറി മെറിൻ കൃതജ്ഞതയർപ്പിച്ചു.