അഞ്ചുതെങ്ങ്: കുടുംബങ്ങളുടെ വീണ്ടെടുപ്പും സമഗ്ര വളർച്ചയും ലക്ഷ്യംവച്ച് പ്രവർത്തിക്കുന്ന കുടുംബ പ്രേഷിത ശുശ്രൂഷ അഞ്ചുതെങ്ങ് ഇടവകയിൽ നടത്തുന്ന പ്രഥമ ഫാമിലി അഗാപ്പേ പ്രവർത്തനങ്ങൾ നാല് ദിനം പിന്നിട്ടു. നാലാം ദിനത്തിൽ രാവിലെ 9 മണിക്ക് ജീവിതത്തിൽ വെല്ലുവിളികളും മാനസിക സംഘർഷങ്ങളിലും കടന്നുപോകുന്നവർക്കായുള്ള കൗൺസിലിംഗും കുമ്പസാരവും ആരംഭിച്ചു. അതേസമയം കുടുംബ ശുശ്രൂഷ വോളന്റിയേഴ്സ് രോഗികളെ അവരായിരിക്കുന്ന ഇടങ്ങളിലെത്തി സന്ദർശിച്ച് സാന്ത്വനപരിചരണമേകി.
ഉച്ചയ്ക്ക് മക്കളില്ലാത്ത ദമ്പതികളുടെയും ഏകസ്ഥരുടെയും ഫോറങ്ങൾ ഇടവകയിൽ രൂപീകരിക്കുന്നതിന്റെ ഭാഗമായി ഇവരുടെ കൂടിവരവുകൾ നടന്നു. ഇവർക്കായുള്ള ശാക്തീകരണ ക്ലാസ്സുകളും നടന്നു. വൈകുന്നേരം നടന്ന ദിവ്യബലിക്ക് മക്കളില്ലാത്ത ദമ്പതികളും ഏകസ്ഥരും നേതൃത്വം നൽകി. തുടർന്ന് കപ്പുച്ചിൻ വൈദികരുടെ നേതൃത്വത്തിൽ കുടുംബനവീകരണ ധ്യാനവും നടന്നു.