അഞ്ചുതെങ്ങ്: ജൂബിലി വർഷത്തിൽ കുടുംബങ്ങളെ പ്രത്യാശയുടെ തീർഥാടനത്തിലേക്കു നയിച്ച് വീണ്ടെടുപ്പ് സാധ്യാമാക്കാൻ കുടുംബ പ്രേഷിത ശുശ്രൂഷ അഞ്ചുതെങ്ങ് ഇടവകയിൽ നടത്തുന്ന ഫാമിലി അഗാപ്പേ മൂന്നാം ദിനത്തിലേക്ക്. മൂന്നാം ദിനം രാവിലെ 9 മണിക്ക് ജീവിതത്തിൽ വെല്ലുവിളികളും മാനസിക സംഘർഷങ്ങളിലും കടന്നുപോകുന്നവർക്കായുള്ള കൗൺസിലിംഗ് ആരംഭിച്ചു. അതേസമയം കുടുംബ ശുശ്രൂഷ വോളന്റിയേഴ്സ് മക്കളില്ലാത്ത ദമ്പതികളെയും ഏകസ്ഥരേയും അവരായിരിക്കുന്ന ഇടങ്ങളിലെത്തി സന്ദർശിച്ചു.
രാവിലെ 10 മണിമുതൽ ഇടവക കാര്യാലയത്തിൽ വിവാഹ പ്രായമെത്തിയിട്ടും വിവാഹ ജീവിതത്തിൽ പ്രവേശിക്കാത്തവർക്കായി ആർ. സി മാട്രിമോണിയലിൽ രജിസ്റ്റർ ചെയ്യുന്നതിനുള്ള സൗകര്യമൊരുക്കി. ഉച്ചയ്ക്ക് വിധവകൾക്കും വിഭാര്യർക്കും സിസ്റ്റർ സുനിതയുടെ നേതൃത്വത്തിൽ ക്ലാസ്സ് നടന്നു. വൈകുന്നേരം അതിരൂപത ശുശ്രൂഷ കോ-ഓർഡിനേറ്റർ ഫാ. ലോറൻസ് കുലാസിന്റെ മുഖ്യകാർമികത്വത്തിൽ നടന്ന ദിവ്യബലിക്ക് വിധവകളും വിഭാര്യരും ആവശ്യമായ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി. തുടർന്ന് കപ്പുച്ചിൻ വൈദികരുടെ നേതൃത്വത്തിൽ കുടുംബനവീകരണ ധ്യാനവും നടന്നു.