വെട്ടുതുറ: കാത്തലിക് ടീച്ചേഴ്സ് ഗിൾഡിന്റെ ആഭിമുഖ്യത്തിൽ വെട്ടുതുറ കരുണാ നിവാസിൽ ക്രിസ്തുമസ് ആഘോഷിച്ചു. ടിച്ചേഴ്സ് ഗിൾഡ് ഡയറക്ടർ റവ. ഫാ. സൈറസ്. ബി. കളത്തിൽ കേക്ക് മുറിച്ച് ക്രിസ്തുമസ് സന്ദേശം നല്കി. ഗിൾഡ് പ്രസിഡന്റ് ജോയി എൽ, സെക്രട്ടറി ക്രിസ്റ്റബൽ വർഗ്ഗീസ് എന്നിവർ ആശംസകൾ നേർന്നു. ഗിൾഡ് അംഗങ്ങളുടെ നേതൃത്വത്തിൽ കാരോൾ ഗാനങ്ങൾ ആലപിച്ചും നൃത്തം ചെയ്തും സമ്മാനങ്ങളും നൽകിയും കരുണാ നിവാസിലെ കുഞ്ഞുങ്ങൾക്ക് സന്തോഷഭരിതമായ ക്രിസ്തുമസ് അനുഭവം ഒരുക്കി.